മുംബൈ: പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത സംയുക്ത യോഗം ജൂലൈ 13, 14 തീയതികളില്‍ ബംഗളൂരുവില്‍ നടക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചു.പാറ്റ്‌നയിലെ പ്രതിപക്ഷ പാര്‍ട്ടി യോഗത്തിനു ശേഷം പ്രധാനമന്ത്രി മോദി അസ്വസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. പാറ്റ്‌നയില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ 17 പാര്‍ട്ടികളാണ് പങ്കെടുത്തത്.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഒറ്റക്കെട്ടായി പോരാടാനും ഭിന്നതകള്‍ മാറ്റിവച്ച് പ്രവര്‍ത്തിക്കാനും യോഗം തീരുമാനമെടുത്തു. ഷിംലയില്‍ അടുത്ത യോഗം ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അടക്കം പതിനാറ് പ്രതിപക്ഷ പാര്‍ട്ടികളാണ് ആദ്യ യോഗത്തില്‍ പങ്കെടുത്തത്. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ ക്ഷണപ്രകാരമായിരുന്നു ഒത്തുചേരല്‍. രണ്ടാമത്തെ യോഗത്തില്‍ സഖ്യ ധാരണയെത്തുമെന്നും പേര് നിശ്ചയിക്കുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സൂചന നല്‍കിയിരുന്നു.