ഗുജറാത്തില്‍ കുടിലിന് മുകളില്‍ മതില്‍ ഇടിഞ്ഞുവീണു; നാലു കുട്ടികള്‍ മരിച്ചു

New Update

publive-image

അഹമ്മദാബാദ്: ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയില്‍ കുടിലിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണ് നാല് കുട്ടികള്‍ മരിച്ചു. ഒരു ഫാക്ടറിയുടെ മതിലിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.

Advertisment

മധ്യപ്രദേശില്‍ നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്. കനത്ത മഴയില്‍ മതിലിടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട 8 അംഗ കുടുംബത്തിലെ 4 പേര്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് സ്ത്രീകളുടെ നില ഗുരുതരമാണ്.

ദക്ഷിണ ഗുജറാത്തില്‍ 36 മണിക്കൂറായി ശക്തമായ മഴയാണ് ലഭിക്കുന്നത്. അടുത്ത രണ്ട് ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment