ഇംഫാൽ: മണിപ്പൂരിൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഗവർണർ അനസൂയ യുകേയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും. സ്വന്തം പാർട്ടിയിൽ നിന്നുള്ളവരും പ്രതിപക്ഷവും ഒരു പോലെ ബിരേൻ സിങ്ങിനെതിരേ ആരോപണങ്ങൾ ഉയർത്തിയിരുന്നു.
മേയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങൾ ഇപ്പോഴും സംസ്ഥാനത്ത് ആളിക്കത്തുന്നത് മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം ന്യൂ ഡൽഹിയിലെത്തിയ ബിരേൻ സിങ് രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെയെല്ലാം കണ്ട് സംസ്ഥാനത്തെ സ്ഥിതി ഗതികളെക്കുറിച്ചുള്ള റിപ്പോർട്ട് നൽകിയിരുന്നു.
അതിനു പുറകേയാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ബിരേൻ സിങ് സർക്കാരിന് പിരിച്ചു വിട്ട് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.