New Update
/sathyam/media/post_attachments/lxjsl6w4x4zWDcKIzsT7.jpg)
ലക്‌നൗ: വധുവിന്റെയും അമ്മയുടെയും കാണിച്ച മോശം പെരുമാറ്റ'ത്തില്‍ വരന്‍ കല്യാണത്തില്‍ നിന്ന് പിന്‍മാറി. ഉത്തര്‍പ്രദേശിലെ സാമ്പാല്‍ ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങിനായി എത്തിയപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ ഊഷ്മളമായാണ് വരവേറ്റതെന്ന് യുവാവിന്റെ വീട്ടുകാര്‍ പറഞ്ഞു.
Advertisment
വിവാഹച്ചടങ്ങില്‍ വച്ച് ബന്ധുക്കളെ അഭിവാദ്യം ചെയ്യുന്നതിനിടെ വധു അവരെ ഉമ്മവച്ചതും വധുവിന്റെ അമ്മ പുകവലിച്ചതുമാണ് വരന്റെ വീട്ടുകാരെ പ്രകോപിച്ചത്.
എന്നാല്‍ താമസിയാതെ വധുവിന്റെ അമ്മയെ മദ്യലഹരയില്‍ കാണപ്പെടുകയും ചടങ്ങിനെത്തിയവരുടെ മുഖത്തേക്ക് സിഗരറ്റ് വലിച്ച് പുക ഊതിയതായും വരന്റെ ബന്ധുക്കള്‍ ആരോപിച്ചു.
ഇതില്‍ അസ്വസ്ഥരായ യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. 'വധുവിന്റെയും അമ്മയുടെയും മോശം പെരുമാറ്റമാണ് മകന്‍ വിവാഹത്തിന് വിസമ്മതിച്ചതിന് കാരണം'- വരന്റെ അച്ഛന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us