'എത്രയും വേഗം മൂന്നംഗ ബെഞ്ച് പരിഗണിക്കണം'; സെന്തില്‍ ബാലാജി കേസില്‍ സുപ്രീം കോടതി ഇടപെടല്‍

New Update

ചെന്നൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി എത്രയും വേഗം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ മദ്രാസ് ഹൈക്കോടതിക്കു സുപ്രീം കോടതി നിര്‍ദേശം. രണ്ടംഗ ബെഞ്ച് ഹര്‍ജിയില്‍ ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നിര്‍ദേശം.

Advertisment

publive-image

രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനാല്‍ ഹര്‍ജി സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന് ഇഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. സെന്തില്‍ ബാലാജിക്കു വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് കപില്‍ സിബല്‍ ഇതിനെ എതിര്‍ത്തു. ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് ഹര്‍ജി പരിഗണിക്കണമെന്ന് സിബല്‍ പറഞ്ഞു. ഇത് അംഗീകരിച്ചാണ് സുപ്രീം കോടതി നടപടി.

സെന്തില്‍ ബാലാജിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് ഭാര്യ ഹര്‍ജി നല്‍കിയത്. ഭാര്യയുടെ ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയ ജസ്റ്റിസ് നിഷ ബാബു സെന്തില്‍ ബാലാജിയെ വിട്ടയയ്ക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍ ബെഞ്ചിലെ രണ്ടാമത്തെ അംഗമായ ജസ്റ്റിസ് ഡി ഭാരത ചക്രവര്‍ത്തി ഇതിനോടു വിയോജിച്ചു. ഹര്‍ജി തുടര്‍ നടപടികള്‍ക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കാന്‍ രണ്ടംഗ ബെഞ്ച് രജിസ്ട്രിക്കു നിര്‍ദേശം നല്‍കി.

Advertisment