ഇംഫാല്‍: മണിപ്പൂരിലെ ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ ക്യാമ്പിൽ ആയുധങ്ങൾ കൊള്ളയടിക്കാൻ നടത്തിയ ശ്രമത്തിനിടെ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. മണിപ്പൂരിലെ തൗബാൽ ജില്ലയിലാണ് സംഭവം. സൈന്യത്തിന്റെ നീക്കം തടയാൻ ജനക്കൂട്ടം റോഡ് ബ്ലോക്കുകൾ സ്ഥാപിച്ചതായി ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ സ്ഥിഗതികൾ നിയന്ത്രണ വിധേയമായാതായി സൈന്യം വ്യക്തമാക്കി.
/sathyam/media/post_attachments/7dFeA8SHJdDpIsQ30uHS.jpg)
"മണിപ്പൂരിലെ തൗബാൽ ജില്ലയിലെ ഖാൻഗാബോക്കിലെ ഇന്ത്യൻ റിസർവ് ബറ്റാലിയനിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിക്കാനുള്ള ശ്രമം സുരക്ഷാ സേന വിജയകരമായി പരാജയപ്പെടുത്തി. അപ്രതീക്ഷിത നീക്കത്തിനിടെ ഒരു കലാപകാരി കൊല്ലപ്പെടുകയും, കുറച്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു,” സൈന്യം പറഞ്ഞു.
"മണിപ്പൂരിന്റെ പല ഭാഗങ്ങളിലും സ്ഥിതിഗതികൾ സംഘർഷഭരിതമാണ്, ഇടയ്ക്കിടെ അക്രമ സംഭവങ്ങളുണ്ടാകുന്നതായി സംസ്ഥാന പോലീസ് തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. അക്രമം ശമനമില്ലാതെ തുടരുന്നതിനാൽ സംസ്ഥാനത്തുടനീളം 118 ചെക്ക് പോയിന്റുകൾ സ്ഥാപിക്കുകയും 326 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.