മണിപ്പൂരിൽ വീണ്ടും സംഘർഷം: രണ്ട് ജില്ലകളിൽ കനത്ത വെടിവെയ്പ്പുണ്ടായതായി റിപ്പോർട്ട്

New Update

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ബുധനാഴ്ച പുലർച്ചെ രണ്ട് ജില്ലകളിൽ കനത്ത വെടിവെയ്പ്പുണ്ടായതായി റിപ്പോർട്ട്. കാങ്പോക്പി , ബിഷ്ണുപൂർ ജില്ലകളിലാണ് വെടിവയ്പ്പ് നടന്നത്. പുലർച്ചെ നാലരയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Advertisment

publive-image
ചൊവ്വാഴ്ച സംസ്ഥാനത്ത് മൂന്നിടങ്ങളിൽ വെടിവയ്പ്പുണ്ടായി. തൗബാൽ ജില്ലയിൽ ജനക്കൂട്ടം ഇന്ത്യൻ റിസർവ് ഫോഴ്‌സ് ക്യാമ്പ് ആക്രമിക്കുകയും ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ച സൈന്യം ആദ്യം കണ്ണീർ വാതക ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. തുടർന്ന് ജനക്കൂട്ടത്തെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിവച്ചു.

എന്നാൽ സായുധരായ ജനക്കൂട്ടം വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 27 കാരനായ ഒരാൾ കൊല്ലപ്പെടുകയും ഒരു അസം റൈഫിൾസ് ജവാന് വെടിയുതിർക്കുകയും ചെയ്തു. നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രോഷാകുലരായ ജനക്കൂട്ടം ഒരു സൈനിക വാഹനത്തിന് തീയിട്ടു.

മണിപ്പൂരിൽ മെയ് മൂന്നിന് ആരംഭിച്ച കലാപത്തിൽ ഇതിനകം നൂറിലേറെ പേർ കൊല്ലപ്പെട്ടു. നിരവധി ക്രിസ്ത്യൻ പള്ളികളും സ്കൂളുകളും അക്രമണകാരികൾ തകർത്തു.

Advertisment