ചെന്നൈ: തെളിവായിരുന്ന കഞ്ചാവ് മുഴുവൻ എലി തിന്നതിനെ തുടർന്ന് കേസിൽ പ്രതികളായിരുന്ന രണ്ട് പേരെ കോടതി വെറുതെ വിട്ടു. സ്പെഷ്യൽ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കോടതിയാണ് ചൊവ്വാഴ്‍ച തെളിവിന്റെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടത്. 2020ലാണ് 22 കിലോ കഞ്ചാവുമായി രാജഗോപാൽ, നാഗേശ്വര റാവു എന്നിവരെ ചെന്നൈയിൽ മറീന പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
/sathyam/media/post_attachments/IaDJmPXBONPoM0AOAOjs.jpg)
ഇവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. പ്രതികളിൽ നിന്നും പിടിച്ചെടുത്ത 50 ​ഗ്രാം കഞ്ചാവ് പൊലീസ് കോടതിയിൽ തെളിവായി സമർപ്പിച്ചു. 50 ​ഗ്രാം ഫോറൻസിക് പരിശോധനകൾക്കായി അയച്ചതായും കോടതിയെ അറിയിച്ചു. എന്നാൽ ബാക്കി 21.9 കിലോ കഞ്ചാവ് എവിടെ എന്ന് കോടതി തിരക്കി. അത് എലി തിന്നു എന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
ചാർജ്ജ് ഷീറ്റിൽ പൊലീസ് പറഞ്ഞ കഞ്ചാവ് തെളിവായി സമർപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. പൊലീസ് കസ്റ്റഡിയിലിരിക്കുന്ന കഞ്ചാവ് ആദ്യമായല്ല എലി തിന്നു തീർക്കുന്നത്. യുപിയിലും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. അന്ന് വിവിധ കേസികളിൽ പിടിച്ചെടുത്ത 581 കിലോ കഞ്ചാവാണ് എലി തിന്നു എന്ന് പൊലീസ് കോടതിയെ അറിയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us