കൊടും ക്രൂരത; ഗർഭിണിയായ കാമുകിയെ കൊന്ന് വയലിൽ തള്ളി: കാമുകനടക്കം അഞ്ചുപേർ അറസ്റ്റിൽ

New Update

publive-image

ലഖ്നൗ: ഗർഭിണിയായ യുവതിയെ കൊന്ന് വയലിൽ തള്ളിയ സംഭവത്തിൽ കാമുകനടക്കം അഞ്ചുപേർ അറസ്റ്റിൽ. സംഭവത്തില്‍, കാമുകനായ ആദേശ്, ഇയാളുടെ സുഹൃത്തുക്കളായ ദീപക്, ആര്യൻ, സന്ദീപ്, രോഹിത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

Advertisment

ഉത്തർപ്രദേശിലെ മീററ്റിൽ ആണ് സംഭവം. മീററ്റ് സ്വദേശിനിയായ രാംബിരി(30) ആണ് കൊല്ലപ്പെട്ടത്. കാമുകനിൽ നിന്ന് ഗർഭം ധരിച്ചതോടെ എത്രയും വേഗം വിവാഹം നടത്തണമെന്ന് രാംബിരി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഇതിൽ പ്രകോപിതനായ കാമുകന്‍ സുഹൃത്തുക്കളോടൊപ്പം യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജൂലായ് മൂന്നാം തിയതിയാണ് ഗർഭിണിയായ രാംബിരിയുടെ മൃതദേഹം കൃഷിയിടത്തിൽ കണ്ടെത്തിയത്.

സംഭവം കൊലപാതകമാണെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ പോലീസിന് വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Advertisment