റോഡില്‍ കിടന്ന നായയുടെ മുകളിലൂടെ മനഃപൂര്‍വം കാര്‍ കയറ്റി; ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

New Update

publive-image

ഡല്‍ഹി: റോഡില്‍ കിടന്ന നായയുടെ മുകളിലൂടെ ബോധപൂര്‍വം കാര്‍ ഓടിച്ചു കയറ്റിയ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

Advertisment

മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തതായി വികാസ്പുരി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ വിചിത്ര വീര്‍ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്. കറുത്ത എസ് യുവി കാര്‍ റോഡില്‍ കിടന്നിരുന്ന നായയുടെ മുകളിലുടെ ഓടിച്ച് കയറ്റുന്നത് വീഡിയോയില്‍ കാണാം. നായ വേദനകൊണ്ട് കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Advertisment