പൈലറ്റടക്കം ആറുപേര്‍; ഹെലികോപ്‌റ്റര്‍ കാണാതായി ; തെരച്ചില്‍ ആരംഭിച്ചു

New Update

publive-image

കാഠ്മണ്ഡു: പൈലറ്റടക്കം ആറ് പേരുമായി യാത്രചെയ്ത ഹെലികോപ്റ്റര്‍ കാണാതായി. നേപ്പാളിലാണ് സംഭവം. സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ 9എൻ-എഎംവി (എഎസ് 50) എന്ന രജിസ്‌ട്രേഷനിലുള്ള ഹെലികോപ്റ്ററാണ് കാണാതായിരിക്കുന്നത്.

Advertisment

ഇന്ന് രാവിലെ പത്ത് മണിക്ക് ശേഷമാണ് ഹെലികോപ്റ്ററിന് കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടമായത്. ഹെലികോപ്റ്ററിനായി തെരച്ചില്‍ നടത്തിവരികയാണെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

Advertisment