മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾ തെരഞ്ഞുപിടിച്ച് തകർക്കുന്നു; സർക്കാർ സംവിധാനങ്ങൾ കാഴ്ചക്കാരായി നോക്കി നിൽക്കുന്നു; പഴയ അവസ്ഥയിലേക്ക് മണിപ്പൂർ മടങ്ങിയെത്തുമെന്ന് പ്രതീക്ഷയില്ല; ബിഷപ്പ് മാർ ജോസഫ് മുകാലാ

New Update

ഡല്‍ഹി: മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾ തെരഞ്ഞുപിടിച്ച് തകർക്കുകയാണെന്ന് ബിഷപ്പ് മാർ ജോസഫ് മുകാലാ. സർക്കാർ സംവിധാനങ്ങൾ കാഴ്ചക്കാരായി നോക്കി നിൽക്കുകയാണെന്നും അക്രമികൾക്ക് അഴിഞ്ഞാടാൻ സർക്കാർ സംവിധാനങ്ങൾ മൗനാനുവാദം നൽകി, അക്രമം തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ല എന്നും അദ്ദേഹം പറഞ്ഞു. മെയ്ത്തി വിഭാഗത്തിൻ്റെയും ക്രൈസ്തവ ദേവാലയങ്ങൾ തകർത്തു. മണിപ്പൂരിൽ നിന്നും ക്രൈസ്തവരെ തുടച്ചുമാറ്റാൻ ശ്രമം നടത്തുകയാണ്.

Advertisment

publive-image

അക്രമം ഭയന്ന് പലരും വീടും സമ്പത്തും ഉപേക്ഷിച്ച് വനമേഖലയിലേക്ക് പോയി. നേരത്തെ തന്നെ പ്ലാൻ ചെയ്ത് എന്തോ അജണ്ട മണിപ്പൂരിൽ നടപ്പാക്കി. പഴയ അവസ്ഥയിലേക്ക് മണിപ്പൂർ മടങ്ങിയെത്തുമെന്ന് പ്രതീക്ഷയില്ല. ഗവൺമെൻ്റ് ആത്മാർത്ഥമായി പരിശ്രമിച്ചാൽ മാത്രമേ അത് സാധ്യമാകൂ. നിലവിലെ സർക്കാർ അതിന് പരിശ്രമിക്കുമെന്ന് പ്രതീക്ഷയില്ല. ബിഷപ്പ് മാർ ജോസഫ് മുകാലാ പ്രതികരിച്ചു.

Advertisment