ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വന്‍ വാഹനാപകടം. ഗന്ദര്‍ബാല്‍ ജില്ലയിലെ സിന്ധു നദിയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അമര്‍നാഥ് ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ എല്ലാവരെയും രക്ഷപ്പെടുത്തി ബാല്‍ട്ടാല്‍ ബേസ് ക്യാമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
/sathyam/media/post_attachments/u5jjwChntQEQhP0nGOzs.jpg)
മേയില്‍ അമിതവേഗതയിലെത്തിയ ട്രക്ക് സിആര്‍പിഎഫ് വാഹനത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവം നടക്കുമ്പോള്‍ സിആര്‍പിഎഫ് വാഹനം നമ്പല്‍ അവന്തിപ്പോരയിലെ ദേശീയ പാതയിലെ ഒരു ബങ്കറിന് സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
ഏപ്രിലില്‍ ബിഹാറിലെ ജാമുയിയിലും സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. സിആര്‍പിഎഫ് 215 ബറ്റാലിയന്റെ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഖപരിയ പാലത്തിന് 20 മീറ്റര്‍ താഴെയുള്ള നദിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന നാല് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും ജില്ലാ സദര്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് സൈനികരെ പട്‌നയിലെ ഹയര്‍ സെന്ററിലേക്ക് റഫര്‍ ചെയ്തു. ശേഷിക്കുന്ന രണ്ട് സൈനികര്‍ സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.