New Update
/sathyam/media/post_attachments/ywlMC6sMI2HyAASJjaLs.jpg)
തിരുനെല്‍വേലി: അപ്പർ കോതയാർ മുതുകുഴി വനത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്. കലക്കാട് മുണ്ടന്തുറൈ കടുവാസങ്കേതത്തിലെ ഫീൽഡ് ഡയറക്‌ടറുടെ നേതൃത്വത്തിൽ ആനയുടെ സ്ഥിതി വിലയിരുത്തിയിരുന്നു. ആനയുടെ കഴുത്തിലുള്ള റേഡിയോ കോളറിൽനിന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
Advertisment
അരിക്കൊമ്പന് സമീപത്തായി മൂന്ന് കുഞ്ഞുങ്ങൾ അടങ്ങിയ പത്തംഗ ആനക്കൂട്ടം ഉണ്ടെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും അരിക്കൊമ്പന് പ്രശ്‌നമില്ല. ആന പൂർണ ആരോഗ്യവാനുമാണ്. അരിക്കൊമ്പനെ ജൂൺ ആറിനാണ് കന്യാകുമാരി ജില്ലയിലെ മുതുകുഴി വനത്തിൽ തുറന്നുവിട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us