കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ മരണം;കര്‍ണാടകയിലെ എല്ലാ തിയേറ്ററുകളുമടയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

New Update

publive-image

കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ മരണത്തെ തുടര്‍ന്ന് ആരാധകര്‍ അക്രമാസക്തമായേക്കുമെന്ന വിവരത്തെ തുടര്‍ന്ന്കര്‍ണാടകയിലെ എല്ലാ തിയേറ്ററുകളുമടയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പുനീത്. താരത്തെ കര്‍ണാടക മുഖ്യമന്ത്രി അടക്കമുള്ളവര്‍ സന്ദര്‍ശിക്കുകയും ചെയ‌്തിരുന്നു. അല്‍പസമയം മുമ്പാണ് മരണവിവരം പുറത്തുവന്നത്.

Advertisment

ഇതിഹാസ താരം രാജ്‌കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാര്‍. അപ്പു എന്നാണ് താരം അറിയപ്പെടുന്നത്.1985ല്‍ ബെട്ടഡ ഹൂവു എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് പുനീത് സിനിമയിലേക്കെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ‌്തു.പിന്നീട് കര്‍ണാടക സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

2002ല്‍ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലൂടെയാണ് പുനീത് സൂപ്പര്‍ താരപദവിയിലേക്ക് ഉയരുന്നത്. ഇതോടെയാണ് അപ്പു എന്ന ഓമനപ്പേര് ആരാധകര്‍ ചാര്‍ത്തിനല്‍കിയത്. അഭി, വീര കന്നഡിഗ, അജയ്, അരശ്, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയാണ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍. യുവരത്ന എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ‌്തത്. സാന്‍ഡല്‍വുഡ് സൂപ്പര്‍താരം ശിവരാജ് കുമാര്‍ സഹോദരനാണ്.

Advertisment