രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരം; ആരാധകര്‍ തള്ളിക്കയറുന്നത് തടയാൻ ആശുപത്രിക്ക് മുന്‍പില്‍ സുരക്ഷയ്ക്കായി 30 പൊലീസ് ഉദ്യോഗസ്ഥർ

New Update

publive-image

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ പ്രവേശിപ്പിച്ച ചെന്നൈയിലെ കാവേരി ആശുപത്രിക്ക് മുന്‍പില്‍ സുരക്ഷയ്ക്കായി 30 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ആശുപത്രിയിലേക്ക് ആരാധകര്‍ തള്ളിക്കയറുന്നത് തടയാനാണ് നടപടി.

Advertisment

ആശുപത്രിയില്‍ എത്തുന്ന എല്ലാവരെയും സുരക്ഷാ പരിശോധനകള്‍ക്കുശേഷമാണ് അകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്. രണ്ട് എസ്‌ഐമാര്‍, നാല് വനിതാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പതിവ് ആരോഗ്യപരിശോധനയുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. 70കാരനായ താരത്തിന്റെ ആരോഗ്യനില മോശമാണെന്ന തരത്തിലുള്ള ആഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് അദ്ദേഹത്തിന്റെ ടീം അറിയിച്ചു.

അതേസമയം, രജനീകാന്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി ഇതുവരെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിട്ടില്ല.ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിച്ചശേഷം കഴിഞ്ഞ ദിവസമാണ് രജനീകാന്ത് ചെന്നൈയില്‍ തിരിച്ചെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisment