"എല്‍ജിബിടിക്യു കമ്യൂണിറ്റിയുടെ ഭാഗമാണ്. അപമാനം സഹിച്ച് ഇനി ജീവിക്കാൻ താല്പര്യമില്ല. അതുകൊണ്ട് ഞാൻ പുരുഷനാകുന്നു"; ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സുചേതനാകാനൊരുങ്ങുകയാണ് പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകൾ സുചേതന

New Update

publive-image

Advertisment

ളെ മനസ്സിലായില്ല അല്ലേ ? പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മകളാണ് സുചേതന ഭട്ടാചാര്യ.

സുചേതനയ്ക്ക് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാകണം, പേരുമാറ്റി സുചേതൻ എന്നാക്കണം. സുചന്ദ എന്ന കൂട്ടുകാരിയെ വിവാഹം കഴിച്ചു കുടുംബ ജീവിതം നയിക്കണം. ഇതാണ് ഇപ്പോഴത്തെ ആഗ്രഹം.

publive-image

താൻ ജന്മനാ ഒരു ട്രാൻസ്‌ജെൻഡർ ആയിരുന്നെന്നും എല്‍ജിബിടിക്യു കമ്യൂണിറ്റിയുടെ ഭാഗമായിരുന്നെന്നും അതു മൂലമുള്ള അപമാനം സഹിച്ച് ഇനി ജീവിക്കാൻ താല്പര്യമില്ലെന്നും അതുകൊണ്ടാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാകാനാണ് ആഗ്രഹിക്കുന്നതെന്നും സുചേതന മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

publive-image

കുടുംബം തനിക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും ലിംഗമാറ്റത്തിനുശേഷം തൻ്റെ പുരുഷ പേരിനൊപ്പം 'ഭട്ടാചാര്യ' എന്ന ടൈറ്റിൽ ചേർക്കില്ലെന്നും അവർ പറഞ്ഞു.

സുചേതന തൻ്റെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട് നിയമ - ആരോഗ്യമേഖലയിലെ പ്രമുഖരുമായിട്ടുള്ള ചർച്ചകൾ നടത്തിവരുകയാണ്..

Advertisment