ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച പത്ത് പേരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി

New Update

publive-image

മസ്‍കത്ത്: ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച പത്ത് പേരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. സൗത്ത്‌ അല്‍ ബാത്തിന, നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റുകളിലേക്കാണ് സമുദ്ര മാര്‍ഗം ഇവര്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്.

Advertisment

റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് നടത്തിയ അന്വേഷണത്തിലാണ് സംഘം സഞ്ചരിച്ചിരുന്ന ബോട്ട് കണ്ടെത്തിയത്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

NEWS
Advertisment