പാലാ ജനറൽ ആശുപത്രിയിൽ അക്രമിയുടെ വിളയാട്ടം; പ്രതി കസ്റ്റഡിയിൽ

New Update

publive-image

പാലാ: പാലാ ജനറൽ ആശുപത്രിയിൽ കഴിഞ്ഞ രാത്രിയിൽ ചികിത്സ ആവശ്യപ്പെട്ട് കാഷ്വാലിറ്റിയിൽ എത്തിയ മദ്യപാനി അക്രമാസക്തനായി. പുലർച്ചെ ഒരു മണിക്ക് ശേഷം എത്തിയ നാഗർ കോവിൽ സ്വദേശി ആയ രാജഗോപാൽ ആണ് അമിതമായി മദ്യപിച്ച് വന്നു ഡോക്ടർ, നേഴ്സ് മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരെയും കാഷ്യാലിറ്റിയിൽ എത്തിയവരെയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്.

Advertisment

വാതിലുകൾ ചവിട്ടിപൊളിക്കുവാനും ശ്രമം നടത്തി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ കയ്യേറ്റം തടയാൻ ശ്രമിച്ചപ്പോൾ മദ്യപാനി സെക്യൂരിറ്റി സ്റ്റാഫിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. റിപ്പോർട്ട് ചെയ്തതനുസരിച്ച് പാലാ സ്റ്റേഷനിൽ നിന്നും ഉടൻ പോലീസ് എത്തി മദ്യപാനിയെ പിടികൂടി കൊണ്ട് പോകുകയും ചെയ്തു.

നിലവിൽ ഇയാൾ പോലീസ് കസ്റ്റഡിയിൽ ആണ്. രാത്രി കാലങ്ങളിൽ ചികിത്സ ആവശ്യപ്പെട്ട് സാമൂഹിക വിരുദ്ധരും മദ്യപാനികളും ആശുപത്രിയിൽ എത്തി പ്രശ്നം സൃഷ്ടിക്കുന്നതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

NEWS
Advertisment