/sathyam/media/post_attachments/l87OsLGHytKvSAXu3z8U.jpg)
ചിറ്റൂർ: കർഷകർ അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളേയും, അവകാശങ്ങളേയും കുറിച്ച് ബോധവാൻമാരല്ലെന്ന് മാത്രമല്ല ചിന്തിക്കുന്നു പോലുമില്ല എന്നതാണ് യാഥാർത്ഥ്യം. കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്. കർഷകർ ഉൽപ്പാദനം നടത്തുവാൻ മാത്രമുള്ളവരല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ആയതിനാൽ കർഷക സംഘടനകൾ മുന്നോട്ട് വരണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഗ്രീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഗീൻ ഫീൽഡ് ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡനറ് ടി.എ.വിശ്വനാഥൻ അദ്ധ്യക്ഷതവഹിച്ചു. ചിറ്റൂർ-തത്തമംഗലം നഗരസഭ പ്രതിപക്ഷ നേതാവ് കെ.സി. പ്രീത്, ക്ലബ്ബ് ചീഫ് കോ-ഓഡിനേറ്റർ സനു എം. സനോജ്, എം.ഗോപകുമാർ, എൻ.ദിനേഷ്, എ.ആഷിഫ് എന്നിവർ പ്രസംഗിച്ചു.
മികച്ച ജൈവകർഷകനായ ഡോ: പി.പ്രലോബ്കുമാർ, ഫാംഫെഡ് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എം.മണി മാസ്റ്റർ, ദേശീയതലത്തിൽ പ്രോജക്ട് വിജയിയായ തനിമ രാജേഷ് എന്നിവരെ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉപഹാരം നൽകി ആദരിച്ചു.
ക്ലബ്ബ് ഭാരവാഹികളായി ടി.എ.വിശ്വനാഥൻ ( പ്രസിഡണ്ട്), ഹരീഷ് കണ്ടാത്ത് (വൈസ് പ്രസിഡണ്ട്), എസ്.സുശീൽ (ചീഫ് കോ-ഓഡിനേറ്റർ), എം.ഗോപകുമാർ (അസോസിയേറ്റ് കോ-ഓഡിനേറ്റർ) എ.ആഷിഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.