പാലക്കാട് ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ അഡ്വ. കെ കൃഷ്ണകുമാര്‍ പ്രസംഗത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

New Update

publive-image

Advertisment

പാലക്കാട്: ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു. ബിജെപി കൗണ്‍സിലര്‍ അഡ്വ. കെ കൃഷ്ണകുമാര്‍ (60) ആണ് മരിച്ചത്. ഒറ്റപ്പാലം ചിന്മയ മിഷനില്‍ ഭഗവത് ഗീതാ ജ്ഞാനയജ്ഞം പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ തന്നെ ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 2010- 15 കാലത്തും ഒറ്റപ്പാലം നഗരസഭയില്‍ കൗണ്‍സിലറായിരുന്നു. നഗരസഭയില്‍ പാലാട്ട് റോഡ് വാര്‍ഡിന്റെ പ്രതിനിധിയാണ്.

ആര്‍എസ്എസിലും ബിജെപിയിലും നേതൃപദവികള്‍ വഹിച്ചിരുന്ന അദ്ദേഹം 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഒറ്റപ്പാലം മനയ്ക്കമ്പാട്ട് കമ്മള്ളി കണ്ണഞ്ചേരി കുടുംബാംഗമാണ്.

ആര്‍എസ്എസ് താലൂക്ക് സംഘചാലക്, വാഹക്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എന്നി പദവികളും ഒറ്റപ്പാലം ഗണേശ സേവാ സമിതി താലൂക്ക് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്.

Advertisment