/sathyam/media/post_attachments/cEOb1OXn6Tm9wB24OnEH.jpg)
പാലക്കാട് : ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കസ്റ്റഡിയിൽ വിട്ട്കിട്ടണമന്ന് പോലീസ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തിരുന്നു.
ഇതിന് ശേഷം മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെയാണ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നിലവിൽ പ്രതി റിമാൻഡിലാണ്. ഇന്നലെ രാത്രി ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കി. കേസിൽ പ്രധാനികളായ നാലു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.