തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഊട്ടുപ്പുരയുടെ ഉദ്ഘാടനം അഡ്വ. കെ. ശാന്തകുമാരി നിർവഹിക്കുന്നു
തച്ചമ്പാറ: ദേശബന്ധുവിൽ വിശാലമായ ആധുനിക സൗകര്യങ്ങളോടുകൂടിയ ഊട്ടുപ്പുര തച്ചമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ഒ.നാരായണൻകുട്ടിയുടെ അധ്യക്ഷതയിൽ കോങ്ങാട് എം.എൽ.എ അഡ്വ കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. 3700 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ രണ്ടായിരത്തോളം കുട്ടികൾ സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നവരാണ്. 3 പാചകക്കാരാണ് ദിവസേന ഭക്ഷണം തയ്യാറാക്കുന്നത്.
സ്കൂളിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് സ്കൂൾ മാനേജർ വൽസൻ മഠത്തിൽ ഏറ്റവും മികച്ച രീതിയിലാണ് അടുക്കള നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചത്. ഏതാണ്ട് 2000 കുട്ടികൾക്ക് ആവശ്യമായ ഭക്ഷണം പാചകവാതകം ഉപയോഗിച്ച് തയ്യാറാക്കുന്നതിനും, അവർക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും എല്ലാവിധ സൗകര്യങ്ങളും പുതിയ ഊട്ടുപുരയിൽ സജ്ജീകരിച്ചിട്ടുണ്ട്.
സ്ക്കൂൾ മാനേജർ വൽസൻ മഠത്തിൽ,കരിമ്പ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ് രാമചന്ദ്രൻ, തച്ചമ്പാറ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോർജ്ജ് തച്ചമ്പാറ, വാർഡ് മെമ്പർ ബിന്ദു കുഞ്ഞിരാമൻ, കെ.കെ രാജൻ, പി.ഗോപി, എം.ഹമീദ്, രവി അടിയത്ത്, പ്രിൻസിപ്പൽ വി.പി ജയരാജൻ, ഹെഡ്മാസ്റ്റർ ബെന്നി കെ ജോസ്, പി.ടി.എ പ്രസിഡണ്ട് എം.രാമചന്ദ്രൻ കൂടാതെ വിദ്യഭ്യാസ സാമൂഹ്യ സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.