/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
പാലക്കാട്: ചിറ്റൂർ കോളേജ് അധികൃതരുടെ അനാസ്ഥ മൂലം കോളേജിലെ സ്വിമ്മിംഗ് പൂള്‍ നോക്കുകുത്തിയാകുന്നു. കഴിഞ്ഞ മന്ത്രിസഭാ കാലഘട്ടത്തിലാണ് ചിറ്റൂർ ഗവ. കോളേജിൽ നീന്തൽ പരിശീലനം നടത്താൻ ഇന്നത്തെ വൈദ്യുതി മന്ത്രിയും അന്നത്തെ ജലവിഭവവകുപ്പ് മന്ത്രിയുമായിരുന്ന കെ. കൃഷ്ണൻകുട്ടി ലക്ഷങ്ങൾ ചിലവിട്ടാണ് സ്വിമിംഗ് പൂൾനിർമ്മിച്ചത്.
എന്നാൽ കോളേജ് അധികൃതർ കാണിച്ച അനാസ്ഥയാണ് സ്വിമ്മിങ്ങ് പൂൾ ദയനീയവസ്ഥയിൽ തുടരുന്നതിന് കാരണം. കോളേജിലെ ചില ഉദ്യാഗസ്ഥരുടെ രാഷ്ട്രീയ താൽപര്യം മൂലം വിദ്യാർത്ഥികൾക്ക് ഉപയോഗിയ്ക്കാൻ കഴിയാത്ത അവസ്ഥയാണ് സ്വമ്മിംഗ് പൂള്‍. പായൽ പിടിച്ച് ചിഞ്ഞു് ദുർഗന്ധവും ഉണ്ടാവുന്നുണ്ട്. സ്വിമ്മിങ്ങ് പൂൾ വൃത്തിയാക്കി നീന്തൽ പരിശീലനം പുന:രാരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.