/sathyam/media/post_attachments/qNnsMSjOmYVc9yjdvutv.jpg)
ആലക്കോട്: കണ്ണൂർ കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് ഉരുൾപൊട്ടിയതെന്നാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കനത്ത മഴയെ തുടർന്ന്, ആലക്കോട്, കരുവഞ്ചാൽ, മുണ്ടച്ചാൽ ഭാഗത്ത് വീടുകളിൽ വെള്ളംകയറി. ദുരന്ത സാധ്യത കണക്കിലെടുത്ത് നിരവധി വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. പ്രദേശത്ത് മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വ്യാപക കൃഷിനാശം സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് വീടിനു മുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിടെ കാല് വഴുതിവീണ് വയോധികന് മരിച്ചു. തിരുവനന്തപുരം പാറശാലയില്‍ ചെറുവാര ബ്രൈറ്റ് നിവാസില്‍ ചന്ദ്ര(68) ആണ് മരിച്ചത്.