/sathyam/media/post_attachments/P6UAXGJcfGyIkYHrrcOa.jpg)
പാലക്കാട്: അന്തരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ഇരുതലമൂരി പാമ്പുമായി യുവാവിനെ റെയിൽവേ പോലീസ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടികൂടി. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സെക്കന്ദരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ്സ്ൽ നടത്തിയ പരിശോധനയിൽ ആന്ധ്രാപ്രദേശിൽ നിന്നും മലപ്പുറത്തേക്ക് കടത്തിക്കൊണ്ടുവന്ന 4.250 കിലോ ഗ്രാം തൂക്കവും 25 സെന്റീമീറ്റർ വണ്ണവും ഒന്നേകാൽ മീറ്ററോളം നീളവുമുള്ള ഇരുതലമൂരി വിഭാഗത്തിൽ പെടുന്ന ഒരു പാമ്പുമായി മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി ഹുസൈൻ കോയ മകൻ ഹബീബ് (35) എന്നയാളെ അറസ്റ്റ് ചെയ്തു.
/sathyam/media/post_attachments/So5mCi9o4uBE4WCMXBix.jpg)
ട്രെയിനിലെ എസ് 5 കോച്ചിൽ ബാഗിനുള്ളിൽ തുണി സഞ്ചിയിൽ ആയിരുന്നു പാമ്പിനെ ഒളിപ്പിച്ചിരുന്നത്. മലപ്പുറത്തുനിന്നും വിദേശത്തേക്ക് കടത്തി കൊണ്ടുപോകുവാൻ ആയിരുന്നു പാമ്പിനെ കൊണ്ടുവന്നത് എന്നാണ് പ്രതി വെളിപ്പെടുത്തിയത്.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൽപ്പിടുത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ഈ പാമ്പ് ഇന്ത്യയിൽ ഇതുവരെ പിടിച്ചിട്ടുള്ളവയിൽ ഏറ്റവും വലുതാണെന്ന് പറയപ്പെടുന്നു.
/sathyam/media/post_attachments/E8mhNCIxqUAdR5LF8hY0.jpg)
ട്രെയിൻ മാർഗ്ഗമുള്ള അനധികൃതമായ വന്യജീവി കടത്തിനെക്കുറിച്ച് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്ന് മൂന്നു മാസങ്ങൾക്ക് മുൻപേ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആര്‍പിഎഫ് ഐജി ബീരേന്ദ്രകുമാറിന്റെ നിർദ്ദേശപ്രകാരം പാലക്കാട് ആർ പി എഫ് കമാൻഡന്റ് ജെതിൻ. ബി. രാജിന്‍റെ നേതൃത്വത്തിൽ ആർപിഎഫ്. സിഐ. എന്‍ കേശവദാസ്, എസ്ഐ ദീപക്. എ.പി, എഎസ്ഐ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾ. എന്‍ അശോക്, കോൺസ്റ്റബിൾ .വി സവിൻ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us