പാലക്കാട് ജില്ലാ ആശുപത്രിയിലെ നെഞ്ച് രോഗം ചികിത്സാ വിഭാഗത്തിനു മുമ്പിൽ ഡിജിറ്റൽ ബോർഡിൽ നമ്പർ തെളിയുന്നില്ല; രോഗികൾ ദുരിതത്തിൽ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പാലക്കാട്: ജില്ലാ ആശുപത്രിയിൽ ഓരോ ചികിത്സാ വിഭാഗത്തിനു മുമ്പിലും ടോക്കൺ നമ്പർ തെളിയുമ്പോൾ രോഗികൾ ഡോക്ടറുടെ അടുത്തേക്ക് പ്രവേശിക്കാനുള്ള മുന്നറിയിപ്പ് നൽകുന്ന ഡിജിറ്റൽ ടോക്കൺ ബോർഡ് സ്ഥാപിച്ചത് കാണാം.

എന്നാൽ സെക്ഷൻ 7ലെ (നെഞ്ച് രോഗം ചികിത്സാ വിഭാഗത്തിനു മുമ്പിൽ) ബോർഡ് പ്രവർത്തനക്ഷമമല്ലാത്തതിനാലാണ് അവശരായ രോഗികൾ ദുരിതം അനുഭവിക്കുന്നത്. ക്ഷീണിതനായ ഒരു രോഗി ഹാളിലുള്ള ഇരിപ്പിടംതേടി വിശ്രമിക്കുന്നതിനിടെ പുറകിൽ വരുന്ന നമ്പറുകാർ വരിയിൽ കയറുന്നത് സ്വാഭാവികമായും സംഭവിക്കുന്നു.

സെക്ഷൻ 7ൽ ഉള്ള ഡോക്ടറോട് നമ്പർ ബോർഡ് പ്രവർത്തിക്കാത്തതിൻ്റെ കാരണം അന്വേഷിച്ചപ്പോൾ മറ്റു സെക്ഷനുകളിലെപ്പോലെ നമ്പർ 7ൽ സഹായിക്കാൻ ആളില്ലാത്ത അവസ്ഥയാണ് ലൈറ്റ് ബോർഡ് പ്രവർത്തിക്കാത്തതിനുകാരണമെന്ന് നമ്പർ 7ലെ ഡ്യൂട്ടി ഡോക്ടർപറയുന്നു.

Advertisment