പാലക്കാട് കൂറ്റനാട് വാവന്നൂരിൽ വാഹനാപകടം; ഒരു മരണം

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് കൂറ്റനാട് വാവന്നൂരിൽ വാഹനാപകടം. വാവന്നൂർ ഹൈസ്കൂളിന് സമീപം ബുധനാഴ്ച്ച ഉച്ചയോടെ പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും കൂറ്റനാട് ഭാഗത്തേക്ക് പോകുന്ന സ്കൂട്ടറും തമ്മില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന നാഗലശ്ശേരി തെക്കേ വാവന്നൂർ തയ്യിൽ മോഹനന്റെ ഭാര്യ പത്മിനി (52) ആണ് മരിച്ചത്. ചാലിശ്ശേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Advertisment