മണ്ണേങ്ങോട് എ.യു.പി സ്കൂളില്‍ ഇന്‍റര്‍ ക്ലാസ് ഫുട്ബോള്‍ ഫെസ്റ്റ് സംഘടിപ്പിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മണ്ണേങ്ങോട് എ.യു.പി സ്കൂള്‍ ഇന്‍റര്‍ ക്ലാസ് ഫുട്ബോള്‍ ഫെസ്റ്റ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത വിനോദ് ഉദ്ഘാടനം ചെയ്യുന്നു

കൊപ്പം: മണ്ണേങ്ങോട് എ.യു.പി സ്കൂളില്‍ ഇന്‍റര്‍ ക്ലാസ് ഫുട്ബോള്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. മുളയങ്കാവ് ഫ്രണ്ട്സ് ടര്‍ഫ് കോര്‍ട്ടില്‍ നടന്ന മത്സരം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത വിനോദ് ഉദ്ഘാടനം ചെയ്തു.

കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എസ്. മിനി, പി.ടി.എ പ്രസിഡന്‍റ് ഇ. സുരേഷ്, കെ. രാധാകൃഷ്ണന്‍, സി. ഖാലിദ്, യു.പി സഫീര്‍, ഉബൈദ് വി.എഫ്.സി, ഷിഹാബ് ലെജന്‍സി, പി.കെ ജിഷ, പി. ദീപ, എം. ആനന്ദ്, കെ. റൗഫ്, പി.കെ.എം ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി. യുദ്ധ വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു.

Advertisment