എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25% തുക എസ്‌സി പദ്ധതിൾക്കായി നീക്കിവെക്കണം: കെഡിഎഫ്

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

തൃത്താല: എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പട്ടിക ജാതി വികസന പദ്ധതികൾക്കായി 25% തുക നീക്കിവെക്കണമെന്നും എംപിമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും എസ്‌സി പദ്ധതികൾക്കായി 25% ഫണ്ട് ചിലവഴിക്കുന്ന രീതിയിൽ എംഎൽഎ ഫണ്ടിൽ നിന്നും വകയിരുത്തണമെന്നും കേരള ദലിത് ഫെഡറേഷൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

തൃത്താല കണ്ണന്നൂരിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ ശ്രികുമാരൻ കൊപ്പം അധ്യക്ഷത വഹിച്ചു. കെഡിഎഫ് സംസ്ഥാന എക്സി.കമിറ്റി അംഗം ചോലയിൽ വേലായുധൻ ഉൽഘാടനം ചെയ്തു. സി.പി രവി, മണികണ്ഠൻ ചെമ്പ്ര, കെ.പി ശശീന്ദ്രൻ, സുരേഷ് പൂലേരി, സുബ്രൻ. സി.കെ, വിപിൻ മലമക്കാവ്, കെ.ടി കുഞ്ഞുണ്ണി, എന്നിവർ സംസാരിച്ചു.

Advertisment