പാലക്കാട് ധോണിയിൽ ഒരാഴ്ചയ്ക്കിടെ ജനവാസ മേഖലയിൽ രണ്ടാമതും പുലിയിറങ്ങി

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

പാലക്കാട്: ധോണിയിൽ ഒരാഴ്ചയ്ക്കിടെ ജനവാസ മേഖലയിൽ രണ്ടാമതും പുലിയിറങ്ങി. പുലർച്ചെ രണ്ടരയോടെ പുലിയെത്തി കോഴിയെ പിടികൂടിയത് സിസി ടി വിയിൽ പതിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയും ലിജി ജോസഫിന്റെ വീട്ടിലെത്തി പുലി കോഴിയെ പിടികൂടിയിരുന്നു.

Advertisment

അതിന് സമാനമായ സി സി ടി വി ദൃശ്യങ്ങളാണ് ഇന്ന് പുറത്ത് വന്നത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി പത്തിലേറെ തവണയാണ് പുലിയുടെ സാന്നിധ്യം പാലക്കാട് ധോണിയിൽ ഉണ്ടായത്. പത്ത് ദിവസത്തിനിടെ മൂന്നാം തവണയും.

വനം വകുപ്പ് കർശന നടപടിയെടുക്കണമെന്ന് നാട്ടുകാർ അറിയിച്ചു. കൃഷി വളർത്തുമൃഗ പരിപാലനം ഉൾപ്പെടെയുള്ള ജോലി ചെയ്‌തു വരുന്ന പ്രദേശത്തെ നാട്ടുകാർ വലിയ ആശങ്കയിലാണ്.

Advertisment