കഴിഞ്ഞ നാൽപതു വർഷമായി മാധ്യമ രംഗത്ത് സജീവമായ ജോസ് ചാലക്കലിനെ ആദരിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പാലക്കാട്: കഴിഞ്ഞ നാൽപതു വർഷമായി മാധ്യമ രംഗത്ത് സജീവമായ ജോസ് ചാലക്കലിനെ കേരള പത്രപ്രവർത്തക അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനത്തിൽ ആദരിച്ചു. എക്സ്പ്രസ്സ് ദിനപത്രത്തിൽ പ്രാദേശിക ലേഖകനായി തുടക്കം കുറിച്ച ജോസ് ചാലക്കല്‍ പിന്നീട് മംഗളം ദിനപത്രത്തിലും പ്രാദേശീക ലേഖകനായി പ്രവർത്തിച്ചു. സ്വന്തമായി 25 വർഷം അഭിപ്രായം എന്ന മാസിക നടത്തി.

നടൻ, സംവിധായകൻ, കഥാകൃത്ത്, പത്രാധിപർ എന്നീ നിലകളിൽ സജീവ സാന്നിദ്ധ്യമാണ്. ഇപ്പോൾ സായാഹ്നം ദിനപത്രത്തിൻ്റെ ചീഫ് റിപ്പോർട്ടറായി സേവനം അനുഷ്ഠിക്കുന്നു. ദീപിക ദിനപത്രത്തിൻ്റെ പ്രാദേശീക ലേഖകൻ, സത്യം ഓൺലെയിൻ ജില്ലാ ലേഖകൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. സോഷ്യൽ മീഡിയകളിളിൽ ഇദ്ദേഹത്തിൻ്റെ വാർത്തകൾ ഏറെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്.

Advertisment