/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
നെന്മാറ: കോവിഡ് കാലത്തെ അതീവിച്ച് 164 കുട്ടി നീന്തൽ താരങ്ങള്‍ പരിശീലനം കഴിഞ്ഞ് ഇറങ്ങുമ്പോൾ ആവേശമായി നെന്മാറ സി.ഐ ദീപകുമാറിൻ്റെ സംവാദം കുട്ടികൾക്ക് കൂടുതൽ ഉർജ്ജം പകരാൻ കഴിഞ്ഞു. ശ്രീനാരായണ അക്വാറ്റിക് ക്ലബിൻ്റ് നേതൃത്വത്തിലായിരുന്നു ശാസ്ത്രയമായി നീന്തൽ പരിശീലനം നടത്തിയത്.
ശ്രീനാരായണ പ്രസ്ഥാനത്തിൻ്റെ നേതാവും റിട്ട. പഞ്ചായത്ത് സെക്രട്ടറിയായിരുന്ന വല്ലങ്ങി രാധാക്യഷണൻ്റ് ആശയമായിരുന്നു കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുക എന്നത്.
നീന്തൽ താരങ്ങളെ വളർത്തിയെടുക്കുക മാത്രമല്ല വെള്ളത്തിൽപ്പെടുന്നവരെ രക്ഷിക്കാൻ കൂടി കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. നെന്മാറയിൽ സ്വിമിംങ്ങ്പൂൾ നിർമ്മിക്കാൻ ജനപ്രതിനിധികളുടെ വാതിലുകൾ മുട്ടുന്നുണ്ടെങ്കിലും ഇതുവരെ ഫലം ഉണ്ടായിട്ടില്ല.