ശരണ്യയുടെ ആത്മഹത്യ; സത്യസന്ധമായ അന്വേഷണം വേണം (പ്രതികരണം)

author-image
nidheesh kumar
New Update

publive-image

Advertisment

ദേശീയ പാര്‍ട്ടിയായ ബിജെപിക്ക് കേരളത്തില്‍ വലിയ സ്വാധീനം ചെലുത്താനായില്ലെങ്കിലും ബിജെപിക്കും അവരുയര്‍ത്തുന്ന ചിന്തകള്‍ക്കും വേരോട്ടം കൂടിയ മണ്ണാണ് പാലക്കാടിന്റേത്. കേരളം ശ്രദ്ധിക്കുന്ന തരത്തിലേക്ക് പലപ്പോഴും പാലക്കാട്ടെ ബിജെപിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരാറുണ്ട്.

അത്തരത്തില്‍ സമീപകാല വിവാദങ്ങളിലേറ്റവും പുതിയതാണ്, മഹിളാമോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യ. ഒരു വനിതാ നേതാവിന്റെ ആത്മഹത്യക്ക് ഇത്രമാത്രം പ്രാധാന്യം കൈവരുന്നത്, ബിജെപി നേതാവിനെതിരെ ഗുരുതരമായ പരാതികള്‍ എഴുതിവെച്ചാണ് മരണപ്പെട്ടതെന്നത് കൂടിയാണ്.

ശരണ്യയുടെ ആത്മഹത്യക്ക് കാരണം പാലക്കാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡ് ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ബിജെപി പ്രാദേശിക നേതാവായ പ്രജീവ് ആണ് എന്നാണ് കുടുംബത്തിന്റെ ആരോപണവും. തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ അഞ്ച് പേജുളള ആത്മഹത്യ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

ആത്മഹത്യ കുറിപ്പില്‍ ഒരാളുടെ പേര് എഴുതി വെച്ചിട്ടുള്ളതിനാല്‍, ഈ ആത്മഹത്യയെ വെറും ആരോപണമായി കണ്ട് എഴുതി തള്ളാനുമാവില്ല. ശരണ്യയുടെ ആത്മഹത്യയും അതിന് കാരണക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടും ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഉചിത നടപടി പ്രതീക്ഷിക്കുന്നുവെന്നും ശരണ്യയുടെ സഹോദരന്‍ മണികണ്ഠന്‍ പറഞ്ഞതും കണക്കിലെടുക്കുമ്പോള്‍, ബിജെപി നേതൃത്വം ഈ ആത്മഹത്യക്ക് മറുപടി പറയേണ്ടി വരും.

സ്വപ്‌ന സുരേഷിനെ പോലുള്ളവരുടെ വെളിപ്പെടുത്തല്‍ നാടകത്തിന് എല്ലാവിധ ഒത്താശയും ചെയ്ത പാര്‍ട്ടിയുടെ ഒരു വനിതാ നേതാവ് തന്നെ, സ്വന്തം നേതാവിന്റെ പെരുമാറ്റത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തിരിക്കുന്നതെന്നത് ഗൗരവേറിയതാണ്. ഇന്നലെ വൈകിട്ട് 4നു മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണ് മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യ രമേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പാലക്കാട് നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം പ്രജീവ് ബിജെപിയുടെ ഭാരവാഹിയല്ലെന്ന് ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കിയെങ്കിലും ശരണ്യയുടെ ആത്മഹത്യയും അതിന് പിന്നിലെ സത്യാവസ്ഥയും പുറംലോകമറിയുന്നതിന് സത്യസന്ധമായ അന്വേഷണമാണ് വേണ്ടത്.

പാലക്കാട് ജില്ലയില്‍ സ്വാധീനമുള്ള ബിജെപിക്ക് ഈ അന്വേഷണം വഴിതിരിച്ചുവിടാന്‍ വലിയ പരിശ്രമൊന്നും വേണ്ടെന്നിരിക്കെ, ശരണ്യയുടെ ആത്മഹത്യയും ആത്മഹത്യാക്കുറിപ്പില്‍ പ്രതിപാദിച്ചിരിക്കുന്ന പ്രജീവിന്റെ പങ്കും നിഷ്പക്ഷമായി അന്വേഷിച്ച് സത്യം ജനങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിനുണ്ടെന്ന് മറന്നുകൂട. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു. ശുഭ സായാഹ്നം. ജയ്ഹിന്ദ്.

Advertisment