അധികാര സ്ഥാനങ്ങളോടും സമ്പത്തിനോടും ആർത്തി ഇല്ലാത്ത പൊതു പ്രവർത്തകനായിരുന്നു ഏ.കെ. രാമൻകുട്ടി - മുൻമന്ത്രിയും സർവ്വോദയ കേന്ദ്രം ചെയർമാനുമായ വി.സി. കബീർ

author-image
nidheesh kumar
New Update

publive-image

Advertisment

എ.കെ. രാമൻകുട്ടി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ എ.കെ. രാമൻകുട്ടി അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ സ്ഥാപിക്കുന്ന ഗാന്ധി ആശ്രമത്തിന്റെ നിർമ്മാണ സ്ഥലത്ത് സംഘടിപ്പിച്ച
അനുസ്മരണ പരിപാടി മുൻമന്ത്രിയും സർവ്വോദയ കേന്ദ്രം ചെയർമാനുമായ വി.സി. കബീർ
ഉൽഘാടനം ചെയ്യുന്നു

പാലക്കാട്: അധികാരസ്ഥാനങ്ങളോടും സമ്പത്തിനോടും ആർത്തി ഇല്ലാതിരുന്ന പൊതുപ്രവർത്തകൻ ആയിരുന്നു പ്രമുഖ സ്വാതന്ത്ര്യസമരസേനാനി ഏ.കെ. രാമൻകുട്ടി.
ഭരണാധികാരികൾ വ്യാപകമായ അഴിമതിയും അധികാര ദുർവിനിയോഗവും നടത്തുന്ന ഈ കാലത്ത് കേരളത്തിൻ്റെ ഒന്നാം നിയമസഭയിലും രണ്ടാം നിയമസഭയിലും ഇലപ്പുള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് എം.എൽ.എ ആയിരുന്ന അദ്ദേഹത്തിൻ്റെ ത്യാഗപൂർണ്ണമായ ജീവിതം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് നമ്മുടെ കടമയാണെന്നും മുൻമന്ത്രിയും സർവ്വോദയ കേന്ദ്രം ചെയർമാനുമായ വി.സി. കബീർ അഭിപ്രായപ്പെട്ടു.

എ.കെ. രാമൻകുട്ടി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ എ.കെ. രാമൻകുട്ടി അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ സ്ഥാപിക്കുന്ന ഗാന്ധി ആശ്രമത്തിന്റെ നിർമ്മാണ സ്ഥലത്ത് സംഘടിപ്പിച്ച
അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

1970 ജനുവരി ഒന്നിന് ജന്മിത്തം അവസാനിപ്പിക്കുന്നതിനുള്ള ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ എ.കെ.രാമൻകുട്ടിയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും 1939 ൽ പിണറായി പാറപ്പുറത്ത് നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ യോഗത്തിൽ പാലക്കാട് നിന്നും 4 പേരാണ് പങ്കെടുത്തിരുന്നത് അവരിൽ പ്രധാനിയാണ് എ. കെ. രാമൻകുട്ടിയെന്നും അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഫൗണ്ടേഷൻ ചെയർമാൻ വി. ചാമുണ്ണി അധ്യക്ഷനായി. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേവതി ബാബു, വൈസ് പ്രസിഡണ്ട് എസ്. സുനിൽകുമാർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി. സിദ്ധാർത്ഥൻ, ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പ് രക്ഷാധികാരി ഡോ. ശുദ്ധോധനൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പുതുശ്ശേരി ശ്രീനിവാസൻ, വൈസ് ചെയർമാൻ പി. എസ്. മുരളീധരൻ, സെക്രട്ടറി മുരളി. കെ. താരേക്കാട്, ഖജാൻജി കെ. കൃഷ്ണൻകുട്ടി, പ്രൊഫ. ലക്ഷ്മി പത്മനാഭൻ, എ. കെ. രാമൻകുട്ടിയുടെ കുടുംബാംഗം മണികണ്ഠൻ, വിജയൻ കുനിശ്ശേരി, ശബരി ആശ്രമം പ്രതിനിധി വി. സുബ്രഹ്മണ്യൻ, ചെന്താമരാക്ഷൻ പള്ളവക്കാട് തുടങ്ങിയവർ സംസാരിച്ചു.

1930 ൽ നിയമലംഘന പ്രസ്ഥാനത്തിലൂടെ സ്വാതന്ത്രസമര പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന്
ക്രൂരമായ പോലീസ് മർദ്ദനങ്ങൾക്ക് വിധേയനാവുകയും ഏഴു വർഷക്കാലം ജയിൽവാസം അനുഭവിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുകയും നീണ്ടകാലം ഒളിവിൽ കഴിയുകയും ചെയ്തു. വിവാഹ ജീവിതം വേണ്ടെന്ന് വച്ച് ജീവിതാവസാനം വരെ സാമൂഹ്യ മാറ്റത്തിനായി ജീവിതം സമർപ്പിച്ചു.

Advertisment