സൗഹൃദവേദി പാലക്കാട് രക്ഷാധികാരി ബഷീർ ഹസൻ നദ്‌വി ഈദ് സന്ദേശം നൽകുന്നു
പാലക്കാട്:സമൂഹത്തിന്റെ നാനാതുറകളിലുമുള്ള പ്രമുഖ വ്യക്തികളെ ഒരുമിച്ചിരുത്തി സൗഹൃദ വേദി സംഘടിപ്പിച്ച 'ഈദ് മീറ്റ്' മാനവിക സൗഹാർദ്ദം വിളിച്ചോതുന്ന സംഗമ വേദിയായി മാറി. സമകാലിക സാഹചര്യത്തിൽ സൗഹാർദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
സൗഹൃദ വേദി വൈസ് ചെയർമാൻ റിട്ട. സൂപ്രണ്ട് ഓഫ് പൊലീസ് വിജയൻ അധ്യക്ഷത വഹിച്ചു. സൗഹൃദവേദി പാലക്കാട് രക്ഷാധികാരി ബഷീർ ഹസൻ നദ്‌വി ഈദ് സന്ദേശം നൽകി.
വൈസ് ചെയർമാൻ റിട്ട. ഡി.വൈ.എസ്.പി വി.എസ്. മുഹമ്മദ്, കാസിം, പി.കെ. ഹൈദരലി, രാജു മാത്യു, കെ.എ. അബ്ദുസ്സലാം, കെ. ആർ. ബിർള, കെ.ഐ. കാർത്തിക്, ബിനു പി. ചാക്കോ, എം.സുലൈമാൻ, രാമചന്ദ്രൻ കല്ലേക്കാട്, ഹംസ പട്ടാമ്പി, സുധീർ പറളി, എം.പി. രാജേഷ്, ഡോ. സുരേഷ്, യാസിർ കെ.പി, പി.വി. വിജയരാഘവൻ, അഭിരാമി, ഇ.ടി മുരളീധരൻ, കെ. അമീർ ഹംസ, പി. ലുക്മാൻ, മജീദ് തത്തമംഗലം തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.