നൗഷാദുമാര്‍ ഒരുമിച്ചു കൂടിയപ്പോള്‍
പാലക്കാട്: നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ സംഗമം സംഘടിപ്പിച്ചു. മൂന്നാമത്തെ ജില്ലാ സംഗമം സംസ്ഥാന ഉപദേശക സമിതിയംഗം നൗഷാദ് ബ്രോഡ്‌വേ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നൗഷാദ് ഓച്ചായി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.എം.എൻ നൗഷാദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
നൗഷാദ് അസോസിയേഷൻ സ്ഥാപകൻ നൗഷാദ് ആലവി, സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് എളമക്കര, സംസ്ഥാന ഉപദേശക സമിതിയംഗം നൗഷാദ് ആലത്തൂർ, ജിസിസി വൈസ് പ്രസിഡന്റ് നൗഷാദ് ഹരിപ്പാട്, മുൻ സംസ്ഥാന ട്രഷറർ നൗഷാദ് പോബ്സൻ, നൗഷാദ് അകത്തേത്തറ, നൗഷാദ് ബിഗ് ബി, നൗഷാദ് കോടതിപ്പടി, നൗഷാദ് ഉന്നക്ക, പി.എ നൗഷാദ്, നൗഷാദ് കരിപ്പോട്, നൗഷാദ് കരേക്കാട്, നൗഷാദ് ലൈഫ് സ്റ്റൈൽ, എന്നിവർ സംസാരിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ അനുമോദിച്ചു. പുതിയ ജില്ലാ പ്രസിഡന്റായി നൗഷാദ് അകത്തേത്തറയേയും, ജില്ലാ ജനറൽ സെക്രട്ടറിയായി നൗഷാദ് കിണാവല്ലൂർ, ട്രഷററായി നൗഷാദ് പാറത്തൊടി, സംസ്ഥാന സമിതിയുലേക്ക് നൗഷാദ് ഓച്ചായി, വൈസ് പ്രസിഡന്റ്മാരായി നൗഷാദ് ലൈഫ് സ്റ്റൈൽ, നൗഷാദ് കോടതിപ്പടി, നൗഷാദ് കീടത്ത്, ജോയിൻ സെക്രട്ടറിമരായി നൗഷാദ് ഭീമനാട്, നൗഷാദ് ഹിൽവ്യൂ, നൗഷാദ് ചുണ്ടക്കാട് എന്നിവരേയും തെരെഞ്ഞെടുത്തു.