മാരക മയക്കുമരുന്നായ മെത് ആംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 10ഗ്രാം മെത് ആംഫിറ്റമിനുമായി മലപ്പുറം തിരൂർവളവന്നൂർ സ്വദേശി കല്ല് മൊട്ടയ്ക്കൽ  വീട്ടിൽ സിദ്ദിഖ് മകൻ ഫാസിൽ (22)  പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വച്ച്  പിടിയിലായി.

ബാംഗ്ലൂരിൽ നിന്ന് ഇന്റർസിറ്റി എക്സ്പ്രസിൽ പാലക്കാട് വന്നിറങ്ങി അവിടെനിന്ന് കോയമ്പത്തൂർ കണ്ണൂർ പാസഞ്ചറിൽ തിരൂരിലേക്ക് യാത്ര ചെയ്യുവാൻ നിൽക്കുമ്പോഴാണ് പിടികൂടിയത്.

പ്രതിയുടെ കൈവശത്തിൽ ഉണ്ടായിരുന്ന ബാഗിനുള്ളിൽ ആയിരുന്നു മെത് ആംഫിറ്റമിൻ ഒളിപ്പിച്ചുവച്ചിരുന്നത്. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊണ്ടുവന്ന് തിരൂരിൽ ഉള്ള സുഹൃത്തുക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വിൽപ്പന നടത്തുന്നതിനായി  കൊണ്ടുവന്നതതാണെന്നാണ് പ്രതി വെളിപ്പെടുത്തിയത്.

ആർപിഎഫ് സിഐ സൂരജ് എസ്. കുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ. കെ. നിഷാന്ത്  ആർ.പി.എഫ്. എ.എസ്.ഐ മാരായ സജി അഗസ്റ്റിൻ, കെ. സുനിൽകുമാർ, പ്രവീൺ. കെ, എക്സൈസ് പ്രിവന്റ്റീവ്  ഓഫീസർമാരായ വേണുഗോപാൽ, ദേവകുമാർ വി, ഡബ്ല്യു.സി.ഇ.ഒ. സീനത്ത്, ആർപിഎഫ് കോൺസ്റ്റബിൾ അനിൽകുമാർ കെ, വനിതാ കോൺസ്റ്റബിൾമാരായ വീണാ ഗണേഷ്, അശ്വതി ജി, എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisment