മുഖ്യമന്ത്രി വിദേശത്ത് ! മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസ് കറുത്ത ഷര്‍ട്ടണിഞ്ഞ് വേദിയില്‍ ! എങ്കില്‍പിന്നെ അതൊന്നു ചോദിച്ചിട്ടേ ബാക്കിയുള്ളു എന്ന ഭാവത്തില്‍ വികെ ശ്രീകണ്ഠന്‍ എംപിയും ! പാലക്കാട് ഇന്ന് സംഭവിച്ച രസകരമായ കൂടിക്കാഴ്ച ഇങ്ങനെ...

New Update

publive-image

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ഔദ്യോഗിക സന്ദര്‍ശന പരിപാടിയില്‍. മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ പരിപാടികളില്‍ ഒരു കാലത്ത് കര്‍ശന വിലക്കേര്‍പ്പെടുത്തിയ കറുത്ത കളര്‍ ഷര്‍ട്ടിട്ട് പൊതുവേദിയില്‍. കാണുന്നവര്‍ക്ക് കൗതുകം തോന്നിയില്ലെങ്കിലല്ലേ അല്‍ഭുതം. വികെ ശ്രീകണ്ഠന്‍ എംപിയാണെങ്കില്‍ അത് തുറന്നു ചോദിക്കാന്‍ മടിച്ചതുമില്ല.

Advertisment

പാലക്കാട് ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡുകളുടെ ഉല്‍ഘാടനത്തിനായെത്തിയതായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്. റിയാസിനെ കണ്ടപാടേ തോളില്‍ പിടിച്ച് എംപിയുടെ ചോദ്യം - 'എന്താ കറുപ്പ് ഷര്‍ട്ട് ?', എനിക്ക് എല്ലാ കളറും ഇഷ്ടമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്തായാലും ചോദ്യം കേട്ടപാടെ തൊട്ടടുത്തു നിന്ന ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും ചിരി അടക്കാനായില്ല. മന്ത്രിക്കും.

ആഴ്ചകള്‍ക്കു മുമ്പായിരുന്നു പ്രതിഷേധ സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത ഷര്‍ട്ട്, മാസ്ക്, കൊടി എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

Advertisment