കുമരനല്ലൂർ:മുസ്ലിം നൂനപക്ഷ അവകാശ സമര പോരാട്ടങ്ങളെ ഊതികെടുത്താൻ മുസ്ലീം ലീഗ് സമ്മതിക്കില്ലന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. തൃത്താല മണ്ഡലം മുസ്ലിം ലീഗ് പഠന ക്യാമ്പ് കുറ്റനാട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എസ് എം കെ തങ്ങൾ അധ്യക്ഷത വഹിച്ചു.
ന്യായമായ സമര മാർഗ്ഗങ്ങളിലൂടെ നേടിയ അവകാശങ്ങളെ ഇല്ലായമ ചെയ്യുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ സമാനതകളില്ലാത്ത സമീപനമാണ് സ്വീകരിക്കുന്നത്. ഇത് ഭരണകർത്താക്കളുടെ ധാർമ്മികതക്ക് നിരക്കുന്നതല്ല. മത നിരാസത്തിനും മത അന്ധതക്കും എതിെരെ വിട്ടുവിഴ്ചയില്ലാത്ത നിലപാട് ആണ് ലീഗിനുള്ള തന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി ആയി തെരഞടുത്ത അമീർ തലക്കശ്ശേരിയെ ചടങ്ങിൽ അനുമോദിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം, പി.ഇ.എ. സലാം, സി.എം. അലി, കെ.പി.മുഹമ്മദ്, പി.എം. മുസ്തഫ തങ്ങൾ, ഉസ്മാൻ താമരത്ത്, കെ. ടി.എ ജബ്ബാർ, അസ്വ. പി.വി. മനാഫ്, ടി.പി. കുഞ്ഞുമുഹമ്മദ്, ടി.മൊയ്തീൻ കുട്ടി, പി.എ. കാസിം, എൻ കോയ മൗലവി, പി.മുഹമ്മദുണ്ണി, എം എൻ.സയ്ദാലിപ്പു, രാമചന്ദ്രർ, എസ് ടി യു ജില്ല സെക്രട്ടറി ഷംസുദ്ദീൻ, കെ.സമദ്, കെ.വി.മുസ്തഫ, സബു സദഖത്തുള്ള, പി.കെ.അബ്ദുള്ള, സിയാദ് പള്ളിപ്പടി തുടങ്ങിയവർ പ്രസംഗിച്ചു.