പേഴുങ്കര മോഡൽ ഹൈസ്കൂൾ സിൽവർ ജൂബിലി സമ്മേളനം 'യുഫോറിയ 2023 ' ഉദ്ഘാടനം ജില്ലാ ജഡ്ജ് ഡോ. കലാം പാഷ നിർവഹിക്കുന്നു
പാലക്കാട്:വളർന്നു വരുന്ന തലമുറയിൽ ധാർമ്മികവും മൂല്യബോധവും വളർത്താനുതകും വിധം വിദ്യാഭ്യാസ സംവിധാനങ്ങളിൽ കാര്യമായ മാറ്റമുണ്ടാകണമെന്നും സമൂഹിക പുരോഗതിക്ക് വിദ്യാർഥി സമൂഹത്തിന് വലിയ പങ്കു വഹിക്കാനുണ്ടെന്നും ജില്ലാ ജഡ്ജ് ഡോ. കലാം പാഷ പറഞ്ഞു.
പേഴുങ്കര മോഡൽ ഹൈസ്കൂൾ സിൽവർ ജൂബിലി സമ്മേളനം 'യുഫോറിയ 2023 ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ കെ.പി. അലവി ഹാജി അധ്യക്ഷത വഹിച്ചു.
പ്ലെബാക്ക് സിംഗർ ഡോ. സിദ്റത്തുൽ മുൻതഹ, വൈസ് ചെയർമാൻ കെ.എ.അബ്ദുസ്സലാം, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ബഷീർ ഹസ്സൻ നദ് വി, മുൻസിപ്പൽ കൗൺസിലർ എം.സുലൈമാൻ, അക്കാഡമിക് ഡയറക്ടർ ഡി.എം. മുഹമ്മദ് ഷെരീഫ്, സ്കൂൾ മാനേജർ എൻ.പി.മുഹമ്മദ് അശ്റഫ്, പ്രിൻസിപ്പൽ അനസ് പി കെ, പി ടി എ പ്രസിഡണ്ട് റിയാസ് ഖാലിദ്, ട്രസ്റ്റ് മെമ്പർ ഹനീഫ മാസ്റ്റർ എന്നിവർ സംസാരിച്ചു.