കൊടുമുണ്ടയിലെ യുവതിക്ക് ഇറ്റലിയിൽ നിന്നൊരു വരൻ; ഹിന്ദു മതാചാര പ്രകാരം താലി ചാര്‍ത്തി

author-image
nidheesh kumar
New Update

publive-image

Advertisment

പട്ടാമ്പി: പട്ടാമ്പി കൊടുമുണ്ടയിലെ യുവതിക്ക് ഇറ്റാലിയിൽ നിന്നുള്ള വരൻ. കൊടുമുണ്ടയിലെ തടം മനയിലെ സതീശൻ-അനിത ദമ്പതികളുടെ രണ്ടാമത്തെ പുത്രി വീണയെയാണ് ഇറ്റാലിയൻ പൗരനും അമേരിക്കയിൽ എഞ്ചിനീയറായി ജോലി എടുക്കുകയും ചെയ്യുന്ന സാരിയോ വിവാഹം ചെയ്ത്. കൊടുമുണ്ടയിലെ കുടുംബ ക്ഷേത്രത്തിൽ ഹിന്ദു മതാചാര പ്രകാരം കഴിഞ്ഞ ദിവസം താലി ചാർത്തിയത്.

വധൂവരന്മാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും വിവാഹത്തിന് സാക്ഷിയായി. യുഎസിലേക്കുളള യാത്രയിലായിരുന്നുവത്രെ ഇരുവരും ആറ് വർഷം മുമ്പ് പരിചയപ്പെടുന്നത്. സൗഹൃദം അടുപ്പത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും രൂപാന്തരപ്പെട്ടു.

പഠനം കഴിഞ്ഞ് സാൻഫ്രാൻസിസ്കോയിൽ ജോലിയിൽ പ്രവേശിച്ച വീണ കഴിഞ്ഞ വർഷമാണ് വീട്ടുകാരെ വിവരം അറിയിച്ചത്. യുഎസ് എയറിൽ ജനിച്ച ഡാരിയോ പഠിച്ചതും വളർന്നതും ഇറ്റലിയിൽ ആയിരുന്നു. ആദ്യമായാണ് ഇന്ത്യയിലേക്ക് വരുന്നതെന്നും കേരളം അതി മനോഹരമായ പ്രദേശമാണെന്നും ഡാരിയോ പറഞ്ഞു. ഒരു മാസം കൊടുമുണ്ടയിൽ താമസിച്ചിതിന് ശേഷം അമേരിക്കയിലെക്ക് തിരിക്കും.

Advertisment