കെജെയു ചരിത്ര ദൗത്യത്തിന്റെ 23 വർഷങ്ങൾ... ലോക പത്ര സ്വാതന്ത്ര്യദിനത്തിൽ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സ്ഥാപക ദിനാഘോഷവും സെമിനാറും നടത്തി

New Update

publive-image

മണ്ണാർക്കാട്:കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ 23 -ാം സ്ഥാപക ദിനാഘോഷം സംസ്ഥാന വ്യാപകമായി നടക്കുന്നതിന്റെ ഭാഗമായി മണ്ണാർക്കാട് മലബാർ റീജൻസിയിൽ സമാപന പരിപാടി സംഘടിപ്പിച്ചു. അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം, ഇൻഷുറൻസ് വിതരണം, പഠന ക്ലാസ് എന്നീ പരിപാടികൾ നടത്തി. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി.ശിവദാസ് അധ്യക്ഷനായി.

Advertisment

പത്ര ധർമം വളരെ വിശുദ്ധവും മഹത്തായതുമാണ്. പത്ര പ്രവർത്തനത്തിൽ പാലിക്കേണ്ട ധാർമികതയും പവിത്രതയും വിശ്വാസ്യതയും പരമ പ്രധാനമാണ്. അതോടൊപ്പം അറിയാനും പറയാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുകയും വേണം. അവരവരുടെ ജോലിചെയ്യുന്ന മാധ്യമപ്രവർത്തകരെ അധികാരികൾ ലക്ഷ്യമിടുന്നത് കടുത്ത ആശങ്ക ഉയർത്തുന്നതാണ്. പത്രപ്രവര്‍ത്തനത്തില്‍ സത്യസന്ധത നിലനിര്‍ത്താന്‍ പത്രപ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉദ്ഘാടകൻ പറഞ്ഞു.

സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം.പുരുഷോത്തമന്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു. കെജെയു ന്യൂസ് മാഗസിന്‍ പ്രകാശനവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും ചടങ്ങില്‍ നടത്തി. കെജെയു സ്ഥാപക ജനറല്‍ സെക്രട്ടറി എസ് ജഗദീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി സ്മിജന്‍ ഇന്‍ഷൂറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്തു.

കെജെയു ജില്ലാ ഭാരവാഹികളായ റഹീം ഒലവക്കോട്, ചന്ദ്രന്‍, സി.രാമന്‍കുട്ടി, ഉണ്ണികൃഷ്ണന്‍, കെ.ഇസ്മായില്‍, മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികളായ ജയപ്രകാശ്, അബ്ദുന്നാസിര്‍, മുഹമ്മദ് റാഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment