സർഗ്ഗലയം കണ്ണ്യാർകളി മേളയ്ക്ക് പുതിയങ്കത്തു തുടക്കമായി

author-image
nidheesh kumar
New Update

publive-image

Advertisment

കേരള കണ്ണ്യാർകളി ആർട്സ് പ്രൊമോഷൻ കൗൺസിലിന്റെയും പുതിയങ്കം ദേശത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർഗ്ഗലയം കണ്ണ്യാർകളി മേളയ്ക്ക് പുതിയങ്കത്തു തുടക്കമായി.

രാവിലെ 9 മണിയ്ക്ക് ഫോക് ലോർ അക്കാദമി ചെയർമാൻ എസ് യു ഉണ്ണികൃഷ്ണൻ പതാക ഉയർത്തിയതോടെ മേളയുടെ ചടങ്ങുകൾ ആരംഭിച്ചു.

publive-image

വൈകിട്ട് 5 മണിയ്ക്ക് കേളികൊട്ടിനു ശേഷം കൗൺസിൽ ചെയർമാൻ പ്രേമചന്ദ്രന്റെ ആദ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം സമ്മേളനം റിട്ടയേർഡ് ഹൈക്കോടതി ജഡ്ജ് എം എൻ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

publive-image

പ്രശസ്ത പാവക്കുത്ത് കലാകാരൻ പത്മശ്രീ രാമചന്ദ്രപുലവർ മുഖ്യ അതിഥി ആയി. ഫോക് ലോർ അക്കാദമി ചെയ്ർമൻ ഉണ്ണികൃഷ്ണൻ, സർഗ്ഗലയം കൺവീനർ ജയശങ്കർ, പുതിയങ്കം ദേശം പ്രസിഡന്റ് കുമാർ മേതിൽ, കാട്ടുശ്ശേരി ദേശം പ്രതിനിധി ശ്രീധരൻ, നെന്മാറ ദേശം പ്രതിനിധി പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.

publive-image

വി എ ബാബു അനുസ്മരണ സന്ദേശം നൽകി. മേതിൽ സതീശൻ പന്തൽ സ്തുതി ആലപിച്ചു. പുതിയങ്കം ദേശം പ്രസിഡന്റ് കുമാർ മേതിൽ സ്വാഗതവും കൗൺസിൽ ഖജാൻജി കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു. തുടർന്ന് ഒന്നാം ദിവസം പതിനഞ്ചോളാം ദേശങ്ങൾ വിവിധ പൊറാട്ടുകൾ അവതരിപ്പിച്ചു.

Advertisment