നിർധന വൃദ്ധദമ്പതികൾക്ക് തല ചായ്ക്കാൻ ഇടം നൽകി ഗാർഡിയൻ സ്കൂൾ വിദ്യാർത്ഥികളും മാനേജ്‌മെൻ്റും

author-image
nidheesh kumar
New Update

publive-image

കഞ്ചിക്കോട്:രാമശ്ശേരിയിലെ ചാമി - പരുക്കി ദമ്പതികൾ കഴിഞ്ഞ ആറു വർഷമായി പ്ലാസ്റ്റിക് ഷീറ്റിൽ മറച്ച ഒരു കൂരയിലാണ് താമസം. ശാരീരിക അസ്വസ്ഥതകൾ മൂലം ജോലിക്കു പോകാൻ സാധിക്കാത്ത, നോക്കാനാരുമില്ലാത്ത ഇവർക്ക് തല ചായ്ക്കാൻ സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഗാർഡിയൻ മാനേജ്മെന്റും വിദ്യാർത്ഥികളും അവർക്കൊപ്പം കൈകോർത്തിരിക്കുകയാണ്.

Advertisment

publive-image

ഈ സദുദ്യമത്തിലേക്ക് നന്മയുടെ നല്ല പാഠങ്ങൾ പഠിച്ച് മുന്നേറുന്ന പ്രിയ വിദ്യാർത്ഥികൾ പങ്കാളികളായി. കുട്ടികൾ കഴിക്കുന്ന മിഠായിയുടെയും ഐസ്ക്രീമിന്റെയും പൈസ ക്ലാസുകളിൽ വച്ച കാരുണ്യക്കുടുക്കയിൽ നിക്ഷേപിക്കുകയും ആ തുക സമാഹരിച്ച് ഗാർഡിയന്റെ നല്ല പാഠം വിദ്യാർത്ഥികൾ നേരിട്ട് പോയി അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു.

ചെയർമാൻ റെന്നി വർഗ്ഗീസ്, പ്രിൻസിപ്പൽ ജീസൻ സണ്ണി, വൈസ് പ്രിൻസിപ്പൽ റൈനി സുനിൽ, കോർഡിനേറ്റർ ബിജി ജേക്കബ് നല്ലപാഠം അധ്യാപക കോർഡിനേറ്റർ കെ.എസ് ഷീജ, അഡ്മിനിസ്ടേറ്റർ ബിജു ടി.സി തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment