New Update
/sathyam/media/post_attachments/Fu2bcagMll8xeUGMI04w.jpg)
പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പമ്പ അണക്കെട്ട് ചെറിയ തോതിൽ തുറക്കാൻ കെഎസ്ഇബി അനുമതി നൽകി. നിലവിൽ 984.62 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. 986.33 മീറ്ററാണ് പരമാവധി സംഭണ ശേഷി.
Advertisment
ചൊവ്വാഴ്ച പുലർച്ചെ 5 മണിക്കാണ് അണക്കെട്ട് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ഉയർത്തുന്നത്. 25 ക്യൂമെക്‌സ് മുതൽ പരമാവധി 50 ക്യൂമെക്‌സ് വരെ ജലം തുറന്നു വിടും.
ജനവാസ മേഖലകളിൽ 10 സെന്റിമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാത്ത തരത്തിലാണ് അണക്കെട്ട് തുറക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിൽ ഡാമുകൾ തുറക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. കക്കി, ഷോളയാർ അണക്കെട്ടുകൾ ഇതിനോടകം തന്നെ തുറന്നു. ഇടുക്കി, ഇടമലയാർ ഡാമുകൾ നാളെ തുറക്കാനാണ് തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us