ലോക വിനോദ സഞ്ചാരദിനത്തിന്റെ ആഘോഷത്തിൽ പത്തനംതിട്ട ജില്ലയിലെ ടൂറിസം രംഗത്ത് പുതിയൊരു സംരംഭത്തിന് തുടക്കം ! ഗവിയിൽ എത്തുന്ന സഞ്ചാരികൾക്ക് കുടുംബസമേതം താമസിക്കാൻ ഗവി പച്ചക്കാനത്ത് ഹോം സ്റ്റേ ഒരുങ്ങി...

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പത്തനംതിട്ട: ലോക വിനോദ സഞ്ചാരദിനത്തിന്റെ ആഘോഷത്തിൽ ജില്ലയിലെ ടൂറിസം രംഗത്ത് പുതിയൊരു സംരംഭത്തിന് തുടക്കമായി. ഗവിയിൽ എത്തുന്ന സഞ്ചാരികൾക്ക് കുടുംബസമേതം താമസിക്കാൻ ഗവി പച്ചക്കാനത്ത് ഹോം സ്റ്റേ ഒരുങ്ങി.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡയമണ്ട് കാറ്റഗറി വിഭാഗത്തിലുള്ള എല്ലാ സൗകര്യ ങ്ങളുമുള്ള ഹോം സ്റ്റേയാണ് ഒരുക്കിയിരിക്കുന്നത്. സ്വകാര്യ എസ്റ്റേറ്റായ ഡൗൺ ടൗണിൽ ഇംഗ്ലീഷുകാരുടെ കാലത്ത് നിർമ്മിച്ച ബംഗ്ലാവ് നവീകരിച്ച് എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മൂന്ന് എക്സിക്യൂട്ടീവ് മുറികൾ ഉൾപ്പെടെ 20 പേർക്ക് താമസിക്കാൻ സാധിക്കുമെന്ന് ഗ്രീൻ ഫോർ റസ്റ്റ് ഗവി ടൂർ ഓപ്പറേഷൻസ് ഉടമ ബിനു വാഴമുട്ടം വ്യക്തമാക്കി. ഭക്ഷണം, വാഹന സൗകര്യം എന്നിവ ഉൾപ്പെടെയാണ് പാക്കേജ്.

സംസ്ഥാന സർക്കാരിന്റെ പുതിയ ടൂറിസം വികസന നയത്തിന്റെ ഭാഗമായാണ് ഗവി ടൂറിസത്തിൽ നിക്ഷേപം നടത്തി, കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കാൻ ശ്രമിക്കുന്നതും, അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നതും.

എല്ലാ ദിവസവും പത്തനംതിട്ടയിൽ നിന്നും വിനോദസഞ്ചാരികളെ ഗവിയിൽ എത്തിക്കുന്നുണ്ട്.
തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ , ഇരിങ്ങാലക്കുട , മലപ്പുറം , കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും പ്രത്യേക വാഹനം ക്രമീകരിച്ച് സഞ്ചാരികളെ എത്തിക്കുന്നു. ഇവർക്ക് താമസ സൗകര്യവും നൽകുന്നു.

ഗവിയിൽ എത്തിയാൽ താമസിക്കാൻ നിലവിൽ സൗകര്യമില്ലാതെ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയായിരുന്നു. ഗവിയിലേക്ക് സഞ്ചാരം നടത്തുന്നവർ ആദ്യം ചോദിക്കുന്നത് വനത്തിനുള്ളിൽ താമസിക്കാൻ സാധിക്കുമോയെന്നാണ്. ഇവിടെ താമസിക്കുന്നവർക്ക് വന്യമൃഗങ്ങളെ നേരിൽ കാണാൻ കഴിയും.

ഏലത്തോട്ടത്തിനുളളിൽ ചുറ്റും സുരക്ഷാ വേലി സ്ഥാപിച്ചിട്ടുണ്ട്. എപ്പോഴും മഞ്ഞ് മൂടിയ തണുത്ത കാലാവസ്ഥയുമാണ്. പൂർണ്ണമായും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ മറ്റ് സ്വകാര്യ താമസ സൗകര്യങ്ങൾ ഇല്ലാത്ത സ്ഥിതിയാണ്.

ഒരാഴ്ച മുമ്പ് താമസിക്കാൻ എത്തുന്നവർ ബുക്ക് ചെയ്യണം. ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ ഇവിടെ എത്തിക്കുന്നത് വണ്ടിപ്പെരിയാറിൽ നിന്നുമാണ്. ഹോം സ്റ്റേയിൽ താമസിക്കാൻ താൽപര്യമുള്ളവർ 9400 31 41 41 നമ്പരിൽ ബന്ധപ്പെട്ടാൽ മതിയാകും.

 

Advertisment