/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
കിടങ്ങന്നൂർ: മെഴുവേലി സെന്റ് ജോർജ്ജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവറുഗീസ് സഹദായുടെ പെരുന്നാളിന് ഏപ്രിൽ 30 ന്കൊടിയേറും. ഇടവക സഹവികാരി റവ. ഫാദർ ജോൺ കുറിയാക്കോസ് പള്ളിയിലും അഞ്ച് കുരിശടിയിലും കൊടിയേറ്റ് നടത്തും. മെയ് മൂന്ന് മുതൽ 5 വരെ കൺവൻഷനും ആറ് മുതൽ 8 വരെ തീയതികളിൽ പെരുന്നാളും നടക്കും.
മെയ് മൂന്നിന് വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരം 6-45 ന് ഗാനശുശ്രൂഷ, 7.15ന് പ്രശസ്ത ഗായകനും പ്രാസംഗികനുമായ റവ. ഫാദർ സേവേറിയോസ് തോമസിന്റെ വചനശുശ്രൂഷയും മെയ് നാലിന് വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരം, 6.45 ന് ഗാനശുശ്രൂഷ, 7.15ന് വചന ശുശ്രൂഷ റവ. ഫാദർ റോയി ജോർജ്ജ് കട്ടച്ചിറ, മെയ് അഞ്ചിന് വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരം, 6-45ന് ഗാനശുശ്രൂഷ, 7.15 ന് കുടുംബ നവീകരണധ്യാനം പ്രശസ്ത ധ്യാനഗുരു ഫാ.ജോസഫ് പുത്തൻപുരയ്ക്കലും നടത്തും.
മെയ് ആറിന് രാവിലെ 7 ന് പ്രഭാത നമസ്ക്കാരം 8 ന് വിശുദ്ധ കുർബ്ബാന വന്ദ്യ. ബേസിൽ റമ്പാൻ (മഞ്ഞിനിക്കര ദയറ) 9-30ന് പെരുന്നാൾ വെച്ചൂട്ടിന് വാഹനങ്ങളിൽ ഗ്രാമം ചുറ്റി നേർച്ച ശേഖരണം. വൈകിട്ട് 6 ന് സന്ധ്യാനമസ്ക്കാരം, 7ന് റാസ കാരിത്തോട്ടാ കൂടുവെട്ടിക്കൽ കുരിശടിയിൽ നിന്ന് ആരംഭിച്ച് വൈ.എം.സി.എ റോഡ് വഴി പള്ളിയിലേക്ക്. തുടർന്ന് ധൂപപ്രാർത്ഥന, പ്രദക്ഷിണം, നേർച്ചവിതരണം, വാദ്യമേളങ്ങളുടെ ഡിസ്പ്ലേ.
മെയ് 7ന് രാവിലെ ഏഴിന് ചെമ്പുവെയ്പ്പ് 7.30 ന് പ്രഭാത നമസ്ക്കാരം 8.30ന് അഭി. യൂഹാന്നോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന. 10 മണിക്ക് സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും തിയോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രി ലഭിച്ച ഫാ.ഡോ.കോശി.പി.ജോർജ്ജിനും, ഇടവകയിൽ നിന്നും പത്ത്, പ്ലസ് ടൂ
ജെ.എസ്.എസ് എൽ സി പത്ത്, പന്ത്രണ്ട് പരീക്ഷയിൽ ഉയർന്ന മാർക്കുവാങ്ങിയവർക്കുള്ള അവാർഡ് ദാനം.
വൈകിട്ട് ആറുമണിക്ക് റാസ തെക്കേപാരാറ്റുമലയിൽ പി.സി മത്തായിയുടെ ഭവനത്തിൽ നിന്നും ആരംഭിച്ച്
പുതുശേരി കുരിശടി, പുന്നമല ചിറവഴി കിടങ്ങന്നൂർ ജംഗ്ഷനിൽ എത്തും. തുടർന്ന് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, തുമ്പമൺ ഭദ്രാസനാധിപൻ അഭി. യൂഹാന്നോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്താ, ക്‌നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ അഭിവന്ദ്യ കുറിയാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്താ എന്നിവരെ കിടങ്ങന്നൂർ സെന്റ് ജോർജ് കുരിശടിയിലേക്ക് സ്വീകരിച്ചാനയിക്കും.
ധൂപ പ്രാർത്ഥന, അനുഗ്രഹപ്രഭാഷണം എന്നിവക്കു ശേഷം റാസ മുളയക്കാലാ ഭാഗംവഴി പൂവണ്ണുംമൂട് -കാവുംങ്കൽ ഭാഗം പാരാറ്റുമലയിൽ പടിവഴി പള്ളിയിൽ എത്തിച്ചേരും. തുടർന്ന് പ്രാർത്ഥന, ആശിർവാദം,ആകാശദീപകാഴ്ച.
മെയ് 8ന് രാവിലെ 8ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അഭിവന്ദ്യ കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ. ഉച്ചയ്ക്ക് ഒരു മണിക്ക് റാസ തെക്കേമുത്തേരിൽ അന്നമ്മ മത്തായിയുടെ ഭവനത്തിൽ നിന്ന് ആരംഭിച്ച് വായനശാല, മെഴുവേലി പള്ളിയുടെ കിഴക്കുഭാഗം വഴി മോടിയിൽ, തെക്കേതിൽ ഭാഗം സെൻറ് ജോർജ്ജ് സണ്ടേസ്ക്കൂൾ, കോഴിമല കുരിശടിയിലേയും പ്രാർത്ഥനയ്ക്ക് ശേഷം വായനശാല വഴി റാസ പള്ളിയിൽ എത്തും.
തുടർന്ന് ചരിത്രപ്രസിദ്ധമായ വെച്ചൂട്ടിന് ശേഷം 103-ാംമത് പെരുന്നാൾ കൊടിയിറക്കോടെ സമാപിക്കുമെന്ന് ഇടവക വികാരി ഫാ.സാജൻ റ്റി. ജോൺ, സഹവികാരി ഫാ. ജോൺ കുറിയാക്കോസ്, ട്രസ്റ്റി പി.എസ്.ജോർജ്ജ്, സെക്രട്ടറി സഖറിയ ഫിലിപ്പ് എന്നിവർ അറിയിച്ചു.