മുസ്ലിം ലീഗിലെ ഒരു വിഭാഗം ഇടത് മുന്നണിയിലേക്ക് പോകുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ; അധികാരമില്ലാതെ നിലനിൽപ്പില്ലെന്ന മുസ്ലിം ലീഗിനുള്ളിൽ ചിലർക്ക് വന്ന തിരിച്ചറിവാണ് ഈ സംഭവ വികാസങ്ങൾക്ക് കാരണം

New Update

publive-image

മലപ്പുറം: മുസ്ലിം ലീഗിലെ ഒരു വിഭാഗം ഇടത് മുന്നണിയിലേക്ക് പോകുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പാണക്കാട് തങ്ങളുടെ മകനുമായി ചേർന്ന് കെടി ജലീൽ നടത്തിയ ശ്രമങ്ങളെല്ലാം ഇതിന്റെ ഭാഗമാണ്.

Advertisment

അധികാരമില്ലാതെ നിലനിൽപ്പില്ലെന്ന മുസ്ലിം ലീഗിനുള്ളിൽ ചിലർക്ക് വന്ന തിരിച്ചറിവാണ് ഇപ്പോഴുള്ള സംഭവ വികാസങ്ങൾക്ക് കാരണമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ഇടത്പക്ഷവും മുസ്ലിം ലീഗും തമ്മിലുള്ള അന്തർധാര ശക്തമാണെന്നാണ് കെ സുരേന്ദ്രന്റെ ആരോപണം. പാണക്കാട് ഹൈദരലി തങ്ങളുടെ മകനുമായി ചേർന്ന് കെ ടി ജലീലാണ് ഇതിനായുള്ള കരുനീക്കങ്ങൾ നടത്തുന്നത്.

കുഞ്ഞാലിക്കുട്ടി വിഭാഗമോ, പാണക്കാട് കുടുംബമോ അധികം വൈകാതെ ഇടത് മുന്നണിയിലേക്ക് പോകും. വർഗീയ ശക്തികൾക്ക് തഴച്ചു വളരാനുള്ള വിത്ത് പിണറായി വിജയൻ കേരളത്തിൽ വിതച്ചെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു. വർഗീയ നിലപാടുകൾക്ക് എന്നും പിന്തുണ നൽകിയ പാരമ്പര്യമാണ് ഇടതുപക്ഷത്തിന് ഉള്ളതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

NEWS
Advertisment