'അടിച്ചിരുത്തി ആന്റണി'. പൊലീസ് മർദ്ദനങ്ങളിൽ സി.പി.എമ്മിനെതിരെ എ.കെ ആന്റണിയുടെ സർജ്ജിക്കൽ സ്‌ട്രൈക്ക്. പ്രതിപക്ഷത്തിന്റെ സർക്കാർ വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്തു പകർന്ന് ആന്റണി. തനിക്കെതിരായ ആരോപണങ്ങൾ പ്രതിരോധിക്കുന്നതിനൊപ്പം പ്രതിപക്ഷനേതാവിന് പൂർണ്ണ പിന്തുണയും. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം തള്ളി പ്രതിരോധം. താൻ ഗ്രൂപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചിട്ട് 25 വർഷം കഴിഞ്ഞുവെന്നും എ.കെ

New Update
antony Untiitled.jpg

തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ സർക്കാർ വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തിപകർന്നും തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടി നൽകി സി.പി.എമ്മിനും എൽ.ഡി.എഫിനുമെതിരെ ഏ.കെ ആന്റണിയുടെ സർജ്ജിക്കൽ സ്‌ട്രൈക്ക്. 

Advertisment

ശിവഗിരി, മുത്തങ്ങ ഴെപാലീസ് നടപടികളിൽ എന്താണ് നടന്നതെന്ന് വിശദീകരിച്ച ആന്റണി രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിന് മറുപടി നൽകാതെ തള്ളി.


പ്രതിപക്ഷത്തിന്റെ സർക്കാർ വിരുദ്ധ പോരാട്ടങ്ങളുടെ കുന്തമുനയായാണ് അക്ഷരാർത്ഥത്തിൽ പത്രസമ്മേളനത്തിലൂടെ എ.കെ ആന്റണി മാറിയത്. 


രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദങ്ങളിൽ കോൺഗ്രസിനുള്ളിലെ നേതാക്കളുടെ ചേരിതിരിവ് പാർട്ടിക്കുള്ളിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതോടെ സർക്കാരിനെതിരായ പോരാട്ടങ്ങളുടെ സജീവത നിലനിർത്താൻ പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നുമില്ല. 

ak antony pinarayi

കഴിഞ്ഞ ദിവസം ഇടത് സർക്കാരിന്റെ കാലത്തെ പൊലീസ് മർദ്ദനങ്ങൾ പരാമർശിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷത്തോട് ചർച്ചയാകാമെന്ന് സർക്കാർ സമ്മതിക്കുകയും ചർച്ചകളുടെ മറുപടിയായി എ.കെ ആന്റണിയുടെ കാലത്തെ പൊലീസ് നടപടികൾ ഉദ്ധരിച്ച് മുഖ്യമ്രന്തി പാർട്ടിയെ വിമർശിക്കുകയും ചെയ്തിരുന്നു. 

ഇതോടെയാണ് നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ തന്റെ അവസരം മനസിലാക്കി എ.കെ ആന്റണി രംഗത്തിറങ്ങിയത്.


ഇരുത്തം വന്ന ആന്റണിയിലെ രാഷ്ട്രീയക്കാരൻ പിണറായി കൊടുത്ത വടികൊണ്ട് സി.പി.എമ്മിനെയും നായനാരുടെ കാലത്തുള്ള എൽ.ഡി.എഫ് സർക്കാരിനെയും കണക്കിന് രപഹരിക്കുകയും ചെയ്തു. 


കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിക്കും മുന്നണിക്കും സംരക്ഷണ കവചമൊരുക്കി കേരള രാഷ്ട്രീയം തന്നിലേക്ക് തിരിക്കാനുള്ള ആന്റണിയുടെ അസാമാന്യമായ രാഷ്ട്രീയ മെയ്‌വഴക്കമാണ് ഒന്നുകൂടി ദൃശ്യമായത്. 

സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രഹരിക്കുക മാത്രമല്ല പ്രതിപക്ഷനേതാവ് വി.ഡി സതീശനെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല.


കോൺ​ഗ്രസിനെ ശക്തിപ്പെടുത്താനാണോ പത്രസമ്മേളനമെന്ന ചോദ്യത്തിന് സംസ്ഥാനത്ത് കോൺഗ്രസിന് ശക്തരായ നേതാക്കളുണ്ടെന്നും പ്രതിപക്ഷനേതാവിന്റെ ഇന്നലെത്തെയും ഇന്നത്തെയും പ്രസംഗങ്ങൾ ഗംഭീരമായെന്ന് പറയാനും ആന്റണി മറന്നില്ല. 


രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം പൂർണ്ണമായി തള്ളിയ ആന്റണി റേറ്റിംഗലിന് വേണ്ടി മസാല വാർത്തകൾ ഉണ്ടാക്കാൻ തന്നെ ആശ്രയിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. 

എ ഗ്രൂപ്പിന്റെ പേരിലാണ് ഇക്കാര്യങ്ങൾ നടക്കുന്നതെന്ന് ഒരു പത്രപ്രവർത്തകൻ പറഞ്ഞപ്പോൾ എത്രനാളായി പത്രപ്രവർത്തനത്തിൽ വന്നിട്ടെ ചോദ്യം അദ്ദേഹം എറിഞ്ഞു. 

താൻ 25 വർഷമായി പത്രപ്രവർത്തനരംഗത്തുണ്ടെന്ന മറുപടി മാധ്യമപ്രവർത്തകനിൽ നിന്നും ലഭിച്ചപ്പോൾ താൻ ഗ്രൂപ്പ് രാഷ്ട്രീയം നിർത്തിയിട്ട് 25 വർഷമായെന്നും അദ്ദേഹം പറഞ്ഞു.

Advertisment